ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തറിലെ സ്‌കൂളുകള്‍
ദോഹ: ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഖത്തറിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധനയ്ക്ക് മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുന്നു. സ്‌കൂളിന്റെ അപേക്ഷ പരിശോധിച്ച് ഫീസ് വര്‍ധിപ്പിക്കേണ്ട വിധം ചെലവുകള്‍ കൂടിയിട്ടുണ്ടോ എന്നത് കണക്കാക്കിയും ഗുണനിലവാരം കണക്കിലെടുത്തുമാണ് മന്ത്രാലയം തീരുമാനമെടുക്കുക.
ഇത്തവണ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയതായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷൗക്കത്ത് അലിയും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാകേഷ് തോമറും പറഞ്ഞതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതിനാലാണ് ഫീസ് വര്‍ധിപ്പിക്കേണ്ടി വരുന്നതെന്ന് ഇരു പ്രിന്‍സിപ്പല്‍മാരും പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ ആധുനിക മാതൃകയ്ക്ക് അനുസൃതമായി 100ലേറെ എല്‍.ഇ.ഡി സ്മാര്‍ട്ട് ബോര്‍ഡുകള്‍ ക്ലാസ് മുറികളില്‍ സ്ഥാപിച്ചതായി ഷൗക്കത്ത് അലി ചൂണ്ടിക്കാട്ടി. ഇത്തരം ആധുനിക സാങ്കേതിക വിദ്യകള്‍ സ്‌കൂളില്‍ കൊണ്ടുവരണമെങ്കില്‍ ഫീസ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കിയതായി ഡിഎംഐഎസ് പ്രിന്‍സിപ്പാളും സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടു വരുന്നതിനും വന്‍തോതില്‍ പണം ചെലഴിച്ചതായി അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഫിന്‍ലന്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, തുണീസ്യന്‍ സ്‌കൂള്‍ ഇന്‍ ദോഹ എന്നിവയും ഫീസ് വര്‍ധനയ്ക്ക് അപേക്ഷിച്ചതായി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ എണ്ണവും അധ്യാപകരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതിനനുസരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അധ്യാപകരുടെ ശമ്പളത്തിലും മറ്റു ചെലവുകളിലും വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനനുസൃത്യമായി ഫീസ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് സ്‌കൂളുകള്‍ ചൂണ്ടിക്കാട്ടി.
201718 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് 120 സ്വകാര്യ സ്‌കൂളുകള്‍ അപേക്ഷ നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് ഫീസ് വര്‍ധനവിന് കാരണമായി പ്രധാനമായും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ധനവിനുള്ള ന്യായീകരണം വ്യക്തമായി ബോധ്യപ്പെടുത്താത്ത അപേക്ഷകള്‍ പരിഗണിക്കില്ല.
വിദ്യാര്‍ഥികള്‍ക്ക് കൂടുതലായി നല്‍കുന്ന സേവനം കണക്കിലെടുത്തായിരിക്കും ഫീസ് വര്‍ധന. രക്ഷിതാക്കളുടെ വരുമാന നിലവാരവും പരിഗണിക്കും. ട്യൂഷന്‍ ഫീസ് വര്‍ധനവ് ആവശ്യപ്പെട്ടുള്ള സ്വകാര്യ സ്‌കൂളുകളുടെ അപേക്ഷകളിന്‍മേല്‍ അടുത്ത മാസമാണ് തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."