'സ്വഛ് ഭാരത്': രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ മൂത്രമൊഴിച്ചു; പ്രശ്‌നമാക്കേണ്ട വിഷയമല്ലെന്ന് മന്ത്രി
ജയ്പുര്‍: സ്വഛ ഭാരതത്തിന്റെ വക്താക്കള്‍ തന്നെ നാട് നാറ്റിക്കാനിറങ്ങിയാലോ. രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയാണ് റോഡരികില്‍ മൂത്രമൊഴിച്ച് മൊത്തം ഭരണകൂടത്തിനും നാണക്കേടുണ്ടാക്കിയത്. മന്ത്രി കാലിചരണ്‍ സരഫ് റോഡരികില്‍ മൂത്രമൊഴിച്ചത് ഏറെ വിവാദമായിരിക്കുകയാണ്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായതാണ് മന്ത്രിക്കു വിനയായത്.
സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഇതേ നഗരത്തിലെ റോഡരികില്‍ മന്ത്രി മൂത്രമൊഴിച്ചതും ആ ചിത്രം വൈറലായതും. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവര്‍ 200 രൂപ ഫൈന്‍ അടക്കണമെന്നാണ് നിയമം.
എന്നാല്‍ ഇത് അത്ര വിവാദമാക്കേണ്ട വിഷയമല്ലെന്ന ഒഴുക്കന്‍ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. വിവാദത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനും മന്ത്രി തയ്യാറായില്ല.
ഇത്തരം നിര്‍ലജ്ജമായ ചെയ്തികളിലൂടെ തെറ്റായ സന്ദേശമാണ് ബന്ധപ്പെട്ടവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന ശര്‍മ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."