HOME
DETAILS

കാട്ടുതീ: പെരിയാര്‍ കടുവാ സങ്കേതമടക്കം ഭീഷണിയില്‍

  
backup
February 19 2017 | 19:02 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80-%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5

തൊടുപുഴ: ശമിക്കാത്ത കാറ്റും പടര്‍ന്നുപിടിക്കുന്ന കാട്ടുതീയും പശ്ചിമഘട്ട മേഖലയെ ഭീതിയിലാഴ്ത്തുന്നു. വേനല്‍ കനത്തതോടെ കാറ്റിന് ഗതിവേഗം കൂടിയത് കാട്ടുതീയുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. കടുവകളുടെ സാമ്രാജ്യമായ പെരിയാര്‍ കടുവാ സങ്കേതം അടക്കമുള്ള വനമേഖലകളില്‍ കാട്ടുതീ വന്‍ നാശമാണ് വിതയ്ക്കുന്നത്. ഹെക്ടര്‍ കണക്കിന് വനം ഇതിനകം ചാമ്പലായി. പെരിയാര്‍ റിസര്‍വില്‍ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചിന്റെ തങ്കമല ഭാഗത്ത് പടര്‍ന്ന തീ വഞ്ചിവയല്‍, ഗവി, പുല്ലുമേട്, വള്ളക്കടവ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. 1500 ഹെക്ടറോളം വനം ഇതിനകം ചാമ്പലായിട്ടുണ്ട്. ശബരിമലയില്‍ നിന്നും ഇവിടുത്തെ കാട്ടുതീ ദൃശ്യമാണ്. വനംവകുപ്പ് അധികൃതര്‍ അണയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. തീ ഇനിയും പടരുന്നത് വന്യ സമ്പത്തിന് കനത്ത ഭീഷണിയാണ്. അത്യപൂര്‍വ സസ്യ ജനുസ്സുകളുടെ കലവറയാണ് പെരിയാര്‍ കാടുകള്‍.
കാട്ടുതീ തടയാന്‍ വനം വകുപ്പ് സ്വീകരിച്ച ഫയര്‍ മാനേജ്‌മെന്റ് പദ്ധതികളുടെ പാളിച്ചകളാണ് വ്യാപകമാകുന്ന കാട്ടുതീക്ക് കാരണമെന്ന് ആരോപണമുണ്ട്. ഇതിനൊപ്പം ജനങ്ങളുടെ അലക്ഷ്യമായ പ്രവൃത്തികളും കൂടിയായപ്പോള്‍ സ്ഥിതിഗതികള്‍ പലയിടത്തും ഗുരുതരമായി. വിവിധ റെയ്ഞ്ചുകളുടെ കീഴില്‍ രൂപീകരിച്ച വനസംരക്ഷണ സമിതികള്‍ക്കാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല. എന്നാല്‍ പദ്ധതി നടത്തിപ്പിലെ പാളിച്ചകള്‍മൂലം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷാവര്‍ഷം സാമൂഹിക വനവല്‍ക്കരണത്തിനും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും കോടികളുടെ ഫണ്ടാണ് കാടുകളില്‍ മറയുന്നത്.
കാട്ടുതീ വ്യാപകമായത് ഫയര്‍ ലൈനുകള്‍ കാര്യക്ഷമമായി തെളിക്കാത്ത വനം വകുപ്പിന്റെ നടപടി മൂലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫയര്‍ലൈനിനായി ലക്ഷക്കണക്കിന് രൂപ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ഇതെല്ലാം ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ മാറിയെടുക്കാറാണ് പതിവെന്നും ആരോപണമുണ്ട്. കാട്ടുതീ പ്രതിരോധിക്കാനായി നടപ്പിലാക്കുന്ന പദ്ധതികള്‍ തുടര്‍ച്ചയായി പരാജയത്തിലേക്ക് നീങ്ങിയതാണ് കടുവാ സങ്കേതത്തിന്റെ നാശത്തിന് തന്നെ കാരണമാകുന്ന തരത്തില്‍ ജീവജാലങ്ങളെയും വനത്തെയും അഗ്നി വിഴുങ്ങുന്നത്. 2007 ഡിസംബറില്‍ റാന്നി ഡിവിഷനില്‍പ്പെട്ട ഗൂഡ്രിക്കല്‍ റേയ്ഞ്ചിലെ 148 ചതുരശ്ര കിലോ മീറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ 925 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ളതായി മാറിയ പെരിയാര്‍ കടുവ സങ്കേതത്തിന് ഏറ്റവും വലിയ വിനാശകാരിയായി കാട്ടുതീ മാറിക്കഴിഞ്ഞു.
വനമേഖലയിലെ തീപിടുത്തത്തിന് പിന്നില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കരങ്ങളുണ്ടെന്ന വാദവും ഉയരുന്നുണ്ട്. ഫയര്‍ലൈന്‍, കണ്‍ട്രോള്‍ ബേണിങ് എന്നിവയുടെ പേരില്‍ പദ്ധതി നടപ്പിലാക്കാതെ തന്നെ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പുറത്തറിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ നിയോഗിച്ച സംഘങ്ങളാണ് കാട്ടു തീയ്ക്ക് പിന്നിലെന്ന് മുന്‍പുതന്നെ ആരോപണമുള്ളതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago