സഊദിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശനം ഇന്നു മുതല്‍
ജിദ്ദ: സഊദിയിലെ ഇന്‍ര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലേക്കുള്ള പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ഇന്നു മുതല്‍ ആരംഭിക്കും.
കെ.ജി. മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശം നല്‍കുക. അപേക്ഷകള്‍ സ്‌കൂള്‍ വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.
ഫെബ്രുവരി 25ാം തിയതി വരെ അപേക്ഷകള്‍ സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ ലഭ്യമായ ഒഴിവുകളിലേക്ക് സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവേശനം നല്‍കുക.
വിവിധ പ്രവിശ്യകളിലെ ഇന്ത്യന്‍ സ്‌കൂളിന്റെ നിലവിലെ സൗകര്യങ്ങള്‍ക്കാനുബാധികമായി വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനാല്‍ പുതിയ അഡ്മിഷന്‍ നല്‍കുന്നതിന് സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
എങ്കിലും 2018 - 2019 അധ്യാന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കുന്നത്.
അതേ സമയം ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളില്‍ നടക്കുന്ന എല്‍. കെ. ജി ക്ലാസുകളിലേക്കാണ് പുതിയ പ്രവേശനം. യു. കെ. ജി ക്ലാസുകളില്‍ ഒഴിവ് വന്നേക്കാവുന്ന കുറഞ്ഞ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ വൈറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
എല്‍.കെ.ജി ക്ലാസുകളിലേക്കുള്ള പ്രവേശന അപേക്ഷ സമര്‍പ്പിച്ച കുട്ടികളുടെ നറുക്കെടുപ്പ് ഈ മാസം 25ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയും യു. കെ. ജി ക്ലാസുകളിലേക്കുള്ള വെയ്റ്റിംഗ് ലിസ്റ്റ് നറുക്കെടുപ്പ് അന്നേ ദിവസം ഉച്ചക്ക് 1.30 മുതല്‍ 2.30 വരെയും ബോയ്‌സ് സ്‌കൂളില്‍ നടക്കും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍, കുട്ടിയുടെ പാസ്‌പോര്‍ട്ട് കോപ്പി, താമസ രേഖയുടെ കോപ്പി എന്നിവ സഹിതം രക്ഷിതാക്കളില്‍ ഒരാള്‍ അന്നേ ദിവസം സ്‌കൂളില്‍ ഹാജരാവണം. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികളുടെ രേഖകളുടെ അസ്സല്‍ പരിശോധനക്കായി പിന്നീട് സമര്‍പ്പിക്കുകയും വേണം.
നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
അപേക്ഷിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കെട്ടിട സൗകര്യം വര്‍ധിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനായി മുന്‍ സ്‌കൂള്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ പുതുതായി ചില കെട്ടിടങ്ങള്‍ക്ക് ഭീമമായ വാടക നിശ്ചയിച്ചു കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സഊദി അധികൃതരുടെ ഭാഗത്തു നിന്നും അനുമതി ലഭിക്കാത്തതിനാല്‍ ഇവിടെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.
സ്‌കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചു മുന്നോട്ടുപോവാനുള്ള ശ്രമത്തിലാണ് ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് നിലവില്‍ വന്ന പുതിയ ഭരണസമിതി. എന്നാല്‍ സഊദിയിലെ മാറിയ സാഹചര്യങ്ങളും കുടുംബാംഗങ്ങള്‍ക്കു നിലവില്‍ വരുന്ന പുതിയ ഫീസുകളും സ്‌കൂള്‍ പ്രവേശന നടപടികളെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."