ചെളിതെറിപ്പിച്ച ബസ് ഡ്രൈവര്‍ക്ക് യൂനിയന്‍ നേതാവിന്റെ മൂത്രാഭിഷേകം
കൊച്ചി: ദേഹത്ത് ചെളി തെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ചുമട്ടുതൊഴിലാളി നേതാവിന്റെ വക മൂത്രാഭിഷേകം. ഇതില്‍ പ്രതിഷേധിച്ച് കൊട്ടം എറണാകുളം റൂട്ടിലോടുന്ന ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതോടെ ബസിനെ ആശ്രയിച്ച് വൈറ്റില ഹബിലെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. എറണാകുളം-കോട്ടയം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സെന്റ് ജോണ്‍സ് ബസ് ആദ്യ ട്രിപ്പിനായി പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മുന്നോട്ടെടുത്തപ്പോള്‍ അടുത്തു നില്‍ക്കുകയായിരുന്ന ചുമട്ടുതൊഴിലാളി യൂനിയന്‍ നേതാവ് പൊന്നുരുന്നു സ്വദേശി ദിലീപിന്റെ ദേഹത്ത് ചെളിവെള്ളം തെറിച്ചു.
പ്രകോപിതനായ ദിലീപ് യാത്രക്കാരെ കയറ്റാനായി ബസ് വൈറ്റില ഹബിലെ ബസ് വേയില്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ പുറത്തേക്ക് പിടിച്ചിറക്കി കുപ്പിയില്‍ കരുതിയിരുന്ന മൂത്രം തലവഴി ഒഴിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ വൈക്കം സ്വദേശി ജിതിനും ദിലീപുമായി വാക്കേറ്റമായി. മറ്റ് ബസ് തൊഴിലാളികള്‍കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി.
സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും മരട് പൊലിസില്‍ പരാതി നല്കി. ദിലീപ് ഭീഷണിയുമായി എത്തിയതോടെ എറണാകുളംകോട്ടയം റൂട്ടിലോടുന്ന ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. രാത്രി ഏഴോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. ദിലീപിനെതിരെ മരട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."