ടാര്‍ പ്രതിസന്ധി; പഞ്ചായത്ത് പദ്ധതി നിര്‍വഹണം അവതാളത്തില്‍
പള്ളിക്കല്‍: ടാര്‍ പ്രതിസന്ധി മൂലം പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം അവതാളത്തിലായി. റോഡ് പ്രവര്‍ത്തിക്കായി ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് പ്രതിസന്ധിക്ക് കാരണമായത്. നേരത്തെ ചെറുകിട കരാറുകാര്‍ 30 ലക്ഷം രൂപ വരെയുള്ള പ്രവര്‍ത്തിക്കായി സിഡ്‌കോ മുഖേന ബില്ലടച്ച് ടാര്‍ വാങ്ങിയാണ് ജോലി നടത്തിയിരുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം കരാറുകാര്‍ക്ക് സിഡ്‌കോ മുഖേന വാങ്ങാനുള്ള അനുമതി നിഷേധിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുമേഖലാ എണ്ണകമ്പനികളില്‍ നിന്നും ടാര്‍ നേരിട്ട് വാങ്ങി കരാറുകാരുടെ ആവശ്യപ്രകാരം അടിയന്തരമായി ലഭ്യമാക്കണം.
കൂടാതെ ആവശ്യങ്ങള്‍ക്കായി നിലവിലുള്ള ഉത്തരവിന് വിധേയമായി എസ്റ്റിമേറ്റില്‍ പറയും പ്രകാരം ആവശ്യാനുസരണം ബിറ്റമിന്‍ വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.
പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം സിസ്‌കോയില്‍ നിന്നു തന്നെ വാങ്ങുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമീപിച്ചെങ്കിലും സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കാതെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുകയായിരുന്നു.
ഇതിന് മുടക്കം വന്നാല്‍ അത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയുടെ വീഴ്ചയായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പുതിയ ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതു മേഖലാ എണ്ണകമ്പനികള്‍ മുഖേന ബില്ലടച്ച് ടാര്‍ ലഭ്യമാകുമ്പോഴേക്കും കാല താമസമെടുക്കും.
അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തില്‍ മഴക്ക് മുന്‍പേ പൂര്‍ത്തീകരിക്കേണ്ട പല പ്രവര്‍ത്തികളും അവതാളത്തിലാകുമെന്നാണ് കരാറുകാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."