തട്ടിപ്പ് കണ്ടെത്തിയത് ഉദ്യോഗസ്ഥര്‍ തന്നെ - ബാങ്കിന്റെ വിശദീകരണം
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് എം.ഡി സുനില്‍ മെഹ്ത. പ്രശ്നം അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങള്‍ മറികടക്കാന്‍ ബാങ്കിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നിന് തന്നെ തട്ടിപ്പ് കണ്ടെത്തി. ഈ ഇടപാടില്‍ 286 കോടി രൂപ ബാങ്കിന് നഷ്ടമായി. തട്ടിപ്പ് കണ്ടുപിടിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഏജന്‍സിക്ക് വിവരം കൈമാറുകയും ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിതെന്നും മെഹ്ത പറഞ്ഞു.
അനധികൃത സാമ്പത്തിക ഇടപാടില്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളാണ്. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പണം തിരിച്ചു പിടിക്കുന്നതിനുള്ള കാര്യപ്രാപ്തി ബാങ്കിനുണ്ട്. തിരിമറിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും റെക്കോര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ബാങ്കുകളുടെ സാമ്പത്തിക താല്പര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മെഹ്ത വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."