സി.പി.എം - സി.പി.ഐ തര്‍ക്കത്തിന് പരിഹാരം തേടി ഇന്ന് എല്‍.ഡി.എഫ് യോഗം
തിരുവനന്തപുരം: മുന്നണിയിലെ രണ്ട് പ്രബല ഘടകകക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ഇന്ന് എല്‍.ഡി.എഫ് യോഗം. വിവിധ വിഷയങ്ങളില്‍ രണ്ടു പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് മുന്നണിയെയും ഭരണത്തെയും ബാധിക്കുന്നതിനിടയിലാണ് ഇന്നത്തെ യോഗം.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ജനങ്ങളെ അറിയിക്കുന്നതിന് മുഖ്യമന്ത്രി തയാറാകാത്തതില്‍ സി.പി.ഐ കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായി വിജയനും നേര്‍ക്കുനേര്‍ വാഗ്വാദങ്ങള്‍ ഉണ്ടായി.
ലോ അക്കാദമി വിഷയത്തില്‍ ഇരു പാര്‍ട്ടികളുടേയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉടലെടുത്ത പോര് സി.പി.എം - സി.പി.ഐ തര്‍ക്കമായി മാറിയിരുന്നു.
സി.പി.ഐ യുവജന സംഘടനയായ എ.എൈ.വൈ.എഫ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കുന്നതായും പരാതിയുണ്ട്.
വിവിധ സമരങ്ങളിലുണ്ടായ വ്യത്യസ്ത അഭിപ്രായങ്ങള്‍, ദേശീയ നേതാക്കള്‍ വരെ കേരളത്തിലെ പാര്‍ട്ടികളുടെ വേര്‍തിരിവില്‍ ഇടപെടേണ്ട സ്ഥിതി, മുഖപത്രങ്ങള്‍ വഴി പരസ്പരം ചെളിവാരിയെറിഞ്ഞുള്ള ലേഖന പരമ്പരകള്‍ ഇവയെല്ലാം ഇന്നത്തെ എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകും.
ഭരണപരിഷ്‌കാര കമ്മിഷന്റെ ജോലി സംബന്ധിച്ചും, ശമ്പളം സംബന്ധിച്ചും ഇതുവരെ വ്യക്തത വരാത്ത സാഹചര്യത്തില്‍ വി.എസ് ഇത് ഉന്നയിച്ചേക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ശക്തമായ സമരം ആരംഭിക്കുന്നതിനും യോഗത്തില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."