ആന്‍ഡമാനില്‍ അഗ്നിപര്‍വതം പുകയുന്നു; നിരീക്ഷണവുമായി ശാസ്ത്രലോകം
പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാനിലെ ബാരന് ദ്വീപില്‍ 150 വര്‍ഷമായി സുഷുപ്തിയിലാണ്ടിരുന്ന അഗ്നി പര്‍വതം പുകഞ്ഞു തുടങ്ങി. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ റിപ്പോര്‍ട്ട് പ്രകാരം 1991ലാണ് അഗ്നിപര്‍വതം നേരിയ രീതിയില്‍ സജീവത പ്രകടിപ്പിച്ചുതുടങ്ങിയതെന്നാണ്.
കഴിഞ്ഞ മാസം കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയും ചേര്‍ന്ന് അഗ്നിപര്വതത്തിനടുത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
അഗ്നിപര്‍വതത്തിന്റെ മുഖത്ത് നിന്ന് കറുത്ത പുക ഉയരുന്നുണ്ടെന്നും ശാസ്ത്ര സംഘം തലവനായ ആര്.വി സിന്ധു സങ്കല്പ് പറഞ്ഞു. ബാരന് ദീപ് സുരക്ഷിതമല്ലെന്നും ശാസ്ത്ര ലോകം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബാരന് ദ്വീപ് സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് പോര്‍ട്ട്ബ്ലെയര്‍ വനം വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."