ജാട്ട് പ്രക്ഷോഭം: ഹരിയാനയില്‍ സുരക്ഷ ശക്തം
ചണ്ഡീഗഡ്: ആത്മസമര്‍പ്പണ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ ജാട്ട് വിഭാഗങ്ങള്‍ നടത്തിയ ധര്‍ണയില്‍ അക്രമങ്ങളുണ്ടാകുമെന്ന വിവരം ഹരിയാനയെ മുള്‍മുനയിലാക്കി. സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് ആത്മസമര്‍പ്പണ ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ19 ജില്ലകളിലാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. അടുത്ത ദിവസങ്ങളിലും പ്രക്ഷോഭം തുടരുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി സുരക്ഷ തുടരുകയാണ്.
പൊലിസിന് പുറമെ അര്‍ധ സൈനിക വിഭാഗത്തേയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കാളികളായി. പലയിടത്തും ദേശീയ പാതകള്‍ നിശ്ചലമായത് ഇന്നലെ സംസ്ഥാനത്തെ വാഹന ഗതാഗതത്തേയും സാരമായി ബാധിച്ചു. ഗ്രാമീണ മേഖലകളില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ഇന്നലെ പുലര്‍ച്ചെ തന്നെ ട്രാക്ടറുകളിലാണ് ജനങ്ങള്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."