മാധ്യമങ്ങള്‍ക്ക് മോദിയെ ഭയം; നോട്ട് നിരോധനത്തെ അനുകൂലിച്ചത് മാധ്യമങ്ങള്‍ മാത്രമെന്ന് രാഹുല്‍
ലഖ്‌നോ: നോട്ട് നിരോധനത്തെ രാജ്യത്തെ മാത്രമല്ല ലോകത്തിലെതന്നെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ വിമര്‍ശിച്ചപ്പോള്‍ അനുകൂലിച്ചവര്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മാത്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ ഭയന്നാണ് മാധ്യമങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ എസ്.പിയും കോണ്‍ഗ്രസും കൈകോര്‍ത്തതോടെ മോദിയുടെ ചുണ്ടിലെ ചിരിമാഞ്ഞുവെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ആരോപിച്ചു.
ആളുകളുടെ കൈവശമുള്ള പണത്തെ വെറും കടലാസാക്കി മാറ്റിയ ശേഷം മോദി അവര്‍ക്കുനേരെ നിന്ന് ചിരിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ അദ്ദേഹത്തെ ഭയക്കുന്നതിനാല്‍ നോട്ട് നിരോധന നടപടിയെ വാനോളം പുകഴ്ത്തുകയാണ് അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
രാജ്യത്തെ വഞ്ചിച്ച് കടന്നുകളഞ്ഞ വ്യവസായി വിജയ്മല്യക്ക് മോദി നല്‍കിയ വായ്പ 1,200 കോടി രൂപയാണ്.
ഇത്രയും പണം നല്‍കിയപ്പോള്‍ വിജയ് മല്യ എത്ര തൊഴിലവസരങ്ങളാണ് നല്‍കിയതെന്ന് മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."