ത്രിപുരയില്‍ ഇടതുമുന്നണിക്ക് ബംഗാളിയില്‍ വോട്ടഭ്യര്‍ഥിച്ച് പിണറായി
തിരുവനന്തപുരം: ത്രിപുരയില്‍ ഇടതുമുന്നണിക്ക് ബംഗാളി ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വോട്ടഭ്യര്‍ഥന. ഫേസ്ബുക്കിലിട്ട ബംഗാളി കുറിപ്പിലൂടെയാണ് ഇടതുമുന്നണിയെ വിജയിപ്പിക്കാന്‍ പിണറായി ത്രിപുര ജനതയോട് അഭ്യര്‍ഥിക്കുന്നത്.
ദേശീയത പ്രസംഗിക്കുന്ന ബി.ജെ.പി വിഘടനവാദികളോടൊപ്പം ചേരുന്ന കാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ത്രിപുര ജനത കേരള ജനതയെപ്പോലെയാണ് ചിന്തിക്കുന്നത്. ത്രിപുരയില്‍ ബി.ജെ.പി നേരിടുന്ന പരാജയത്തില്‍ അതു പ്രതിഫലിക്കും. അതു രാജ്യത്താകെ പ്രതിധ്വനിക്കും. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്നതിനു മികച്ച ഉദാഹരണമാണ് ത്രിപുര. സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്കു ചരിത്ര വിജയം സമ്മാനിക്കുമെന്ന് ഉറപ്പുണ്ട്. മണിക് സര്‍ക്കാര്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്.
ബി.ജ.പി ഉണ്ടാക്കിയ അവിശുദ്ധ സഖ്യം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ അക്രമങ്ങള്‍ നടത്തുന്നു. കോണ്‍ഗ്രസ് വിട്ടുപോയ അഴിമതിക്കാരുമായി ബി.ജെ.പി ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ഈ ജനവിരുദ്ധ, സമാധാനവിരുദ്ധ സഖ്യത്തെ ത്രിപുര ജനത തിരസ്‌കരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബംഗാളിയിലുള്ള കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."