കരിപ്പൂരില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ജി.സി.എ സംഘം സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍ ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് കരിപ്പൂരിലെത്തി പരിശോധന നടത്തി മടങ്ങിയത്. പരിശോധനാ റിപ്പോര്‍ട്ട് അടുത്ത ദിവസം ദില്ലി കേന്ദ്രകാര്യാലയത്തിന് സമര്‍പ്പിക്കും.
വിമാനത്താവളത്തിലെ റണ്‍വേ, ടെര്‍മിനല്‍, എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗം അടക്കമുള്ളവ പരിശോധിച്ച സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. എ.ടി.സിക്ക് പുറമെ വിമാനങ്ങളുടെ സുരക്ഷിത ലാന്റിങിനെ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്റിങ് സിസ്റ്റം (ഐ.എല്‍.എസ്) സംഘം പരിശോധിച്ചു.
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങളുടെ സര്‍വിസിന് വൈകാതെ അനുമതി ലഭിക്കുമെന്നാണ് സൂചന. നിലവിലെ ഡി.ജി.സി.എ പരിശോധനാ റിപ്പോര്‍ട്ടും കൂടി പഠിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."