HOME
DETAILS
MAL
സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരേ നിയമ നടപടി: കെ.പി.എച്ച്.എ
backup
February 15 2018 | 18:02 PM
കൊച്ചി: ചട്ടങ്ങള്‍ പാലിക്കാതെ സമരം നടത്തിയ നഴ്‌സുമാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ.പി.എച്ച്.എ)അറിയിച്ചു.
സമരം നടത്തുന്നതിന് 15 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നാണ് നിയമം. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്.
ഈ സാഹചര്യത്തിലാണ്് ചട്ടങ്ങള്‍ പാലിക്കാതെ യു.എന്‍.എ സമരം നടത്തിയത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും അടിയന്തര ചികിത്സ നല്‍കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും കെ.പി.എച്ച്.എ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."