സുധീരന് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി.
സംഭവത്തില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസിന്റേത്. നേരത്തെ തന്നെ ശുഹൈബിന് വധഭീഷണി ഉണ്ടായിട്ടും യാതൊരുവിധ മുന്‍കരുതലും പൊലിസ് സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
സംഭവം നടന്നതിന് ശേഷവും കുറ്റകരമായ വീഴ്ചയാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഭരണകക്ഷിയായ സി.പി.എമ്മിന്റെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കുന്ന പൊലിസില്‍ നിന്ന് നീതി ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചോരക്കളിയുടെ പിന്നിലെ രക്തദാഹികളായ നേതാക്കള്‍ കൂടി നിയമപരമായി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനങ്ങള്‍ക്ക് സമാധാന ജീവിതം വീണ്ടെടുക്കാനാകൂ.
സംഭവത്തില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ശുഹൈബിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ബദല്‍ പ്രതികളെ ഹാജരാക്കി കൃത്യം നടത്തിയവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് സുധീരന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."