21 വയസിനിടെ 500 പേരുടെ തലയറുത്തതായി വെളിപ്പെടുത്തല്‍
ബഗ്ദാദ്: 500 പേരെ കൊലപ്പെടുത്തുകയും 200ലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്‌തെന്ന് കുര്‍ദ് സേനയുടെ പിടിയിലായ ഐ.എസുകാരന്‍.
ഒക്ടോബറില്‍ പിടിയിലായ 21കാരനായ അമര്‍ ഹുസൈന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഐ.എസുകാരനായിരിക്കെ ഒരിക്കല്‍പോലും ഖുര്‍ആന്‍ പാരായണം ചെയ്യാത്ത ഇയാള്‍ ഇപ്പോള്‍ ജയിലില്‍ മാനസിക പരിവര്‍ത്തനത്തിനായി ഖുര്‍ആന്‍ പാരായണത്തിലാണ്.
സംഘടനയുടെ 'അമീര്‍' പറഞ്ഞതനുസരിച്ചാണ് ക്രൂരത ചെയ്തുകൂട്ടിയതെന്ന് ഇയാള്‍ പറയുന്നു. മരുഭൂമിയില്‍ ഇരുത്തി തലയ്ക്ക് വെടിവച്ചും തലയറുത്തുമാണ് കൊല്ലുന്നത്.
14ാം വയസിലാണ് അല്‍ഖാഇദ വഴി ഭീകരഗ്രൂപ്പിലെത്തുന്നത്. ഇപ്പോള്‍ നല്ല മനുഷ്യനാകണമെന്നുണ്ട്. അതിന് ദിവസവും ഖുര്‍ആന്‍ പരായണം ചെയ്യുന്നു. ഇപ്പോഴാണ് യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച് ബോധ്യംവരുന്നതെന്നും ഇയാള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."