കാനം അഴിമതി മറയ്ക്കാന്‍ നോക്കുന്നു: എ. യൂനുസ്‌കുഞ്ഞ്
കൊല്ലം: എല്‍.ഡി.എഫ് സര്‍ക്കാരിലെ അഴിമതി മറയ്ക്കാനും വിലക്കയറ്റം മറച്ചുപിടിക്കാനുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവാദങ്ങള്‍ പടച്ചുവിടുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. യൂനുസ്‌കുഞ്ഞ്. എല്‍.ഡി.എഫിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്താല്‍ തീരഴന്ന പ്രശ്‌നങ്ങള്‍ കാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നത് ബോധപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയിക്കുന്ന യു.ഡി.എഫ് തെക്കന്‍ മേഖല ജാഥയ്ക്ക് കൊല്ലം പള്ളിമുക്കില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സി.പി.ഐ സെക്രട്ടറിയും മുഖ്യമന്ത്രിയും പരസ്പര ധാരണയോടെ വിവാദ പ്രസ്താവന നടത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടും വില പിടിച്ച് നിര്‍ത്താന്‍ പൊതുവിപണിയില്‍ ഇടപെടാന്‍ കഴിയാത്ത സര്‍ക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. യു.ഡി.എഫിലെ അനൈക്യമാണ് എല്‍.ഡി.എഫിനെ എല്ലാ കാലത്തും അധികാരത്തില്‍ എത്തിച്ചിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കി ഒറ്റക്കെട്ടായി യു.ഡി.എഫ് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."