വെയ്റ്റിങ് ഷെഡ് ഇടിച്ചുനിരത്തി; കണ്ണനല്ലൂരില്‍ ബസ് കാത്തുനില്‍പ്പ് നടുറോഡില്‍
കൊട്ടിയം: കണ്ണനല്ലൂരില്‍ ആകെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചുനിരത്തിയിട്ട് 4 ആഴ്ച പിന്നിട്ടിട്ടും അധികൃതര്‍ക്ക് മൗനം. ഇതോടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് നരകയാതന. യാത്രക്കാര്‍ പൊടിയും ശ്വസിച്ച് റോഡരികില്‍ കൊടും വെയില്‍ കൊണ്ട് വേണം മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കാന്‍. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ വിചാരിച്ചാല്‍ മാത്രമേ ഇനി ഇതിന് പരിഹാരമാകൂ.
കണ്ണനല്ലൂരിലെ ഗതാഗതപരിഷ്‌കാരങ്ങളുടെ പേരുപറഞ്ഞ് ഇടിച്ചുനിരത്തിയ ബസ് കാത്തിരിപ്പു കേന്ദ്രം ഇനി പുനഃസ്ഥാപിക്കപ്പെടുമോയെന്ന കാര്യത്തില്‍ അവ്യക്തതയുമുണ്ട്. ഇനിയിതെവിടെ പുതുതായി കെട്ടുമെന്ന കാര്യത്തിലാണ് തര്‍ക്കം. പഴയ സ്ഥലത്തിന് പകരം പുതിയത് അല്‍പം മാറ്റി കെട്ടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ മെല്ലപ്പോക്കിന് പിന്നിലെന്നാണ് ആക്ഷേപം. എന്നാല്‍ പൊളിച്ചവര്‍ തന്നെ ഇത് പുനസ്ഥാപിക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ 27ന് രാത്രി 10 മണിയോടെയാണ് കാത്തിരുപ്പ് കേന്ദ്രവും ട്രാഫിക് കുടയും ഇടിച്ചുനിരത്തിയത്. എന്നാല്‍ ഗതാഗതപരിഷ്‌കരണം മാത്രം എങ്ങുമെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."