HOME
DETAILS

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം

  
backup
February 15 2018 | 19:02 PM

%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a8%e0%b4%bf


തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ഡി.ജി.പിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍.
വിവാദമായപ്പോള്‍ വാര്‍ത്ത നിഷേധിച്ച് ഡി.ജി.പിയും മുഖ്യമന്ത്രിയും രംഗത്തെത്തി. ദി ഹിന്ദു ദിനപത്രമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെയും യോഗത്തില്‍ പങ്കെടുത്ത മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്ത നിഷേധിച്ചു. പ്രബന്ധം അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലിസ് മേധാവിയും പത്രക്കുറിപ്പിറക്കി. പിന്നാലെ മുഖ്യമന്ത്രിയുടെ വിശദീകരണവുമെത്തി.
മധ്യപ്രദേശിലെ തെക്കാന്‍പൂരില്‍ കഴിഞ്ഞ മാസം ആറിനും ഏഴിനും നടന്ന സംസ്ഥാന പൊലിസ് മേധാവികളുടെ യോഗത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും സംബന്ധിച്ച വിശദ വിവരങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുള്ള കേസുകളും ബെഹ്‌റ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍വച്ചാണ് കേരളാ പൊലിസ് മേധാവി പ്രബന്ധം അവതരിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതത്രേ.
പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുള്ള കേസുകള്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ ഡി.ജി.പി യോഗത്തില്‍ വിശദീകരിച്ചു.
കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രമെന്ന നിലയിലാണ് സംഘടനക്കെതിരേ ബെഹ്‌റ നിലപാട് സ്വീകരിച്ചതെന്നും നിരോധനത്തിന് മുന്‍പ് നിരവധി നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ രണ്ട് മാസമെങ്കിലും കഴിഞ്ഞേ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകൂ എന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago