HOME
DETAILS
MAL
മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം: ഹുസൈന് മടവൂര്‍
backup
February 19 2017 | 20:02 PM
തിരുവനന്തപുരം. ദേശീയസംസ്ഥാന പാതകളില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യഷാപ്പുകള്‍ നീക്കം ചെയ്യണമെന്ന സുപ്രിം കോടതി വിധിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈന് മടവൂര്‍ ആവശ്യപ്പെട്ടു.കെ.എന്‍.എം.തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് നാസിറൂദീന് ഫാറൂഖി അധ്യക്ഷനായി. വിവിധ സെഷനുകളില്‍ മുസ്തഫ തന്‍വീര്‍, പി കെ.സക്കരിയ്യ, ഇബ്രാഹിം മദനി, അല്അമീന് ബീമാപള്ളി, ബാദുഷ ബാഖവി ,ഡോ.എം.സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."