സമരം ശക്തമാക്കാനുറച്ച് സമരസമിതി
കഠിനംകളം: ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൊലിസ് സംരക്ഷണത്തില്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചതോടെ , കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപത്തെ വിദേശമദ്യവില്‍പന ശാലക്കെതിരേയുള്ള സമരം സമര സമിതി ശക്തമാക്കുന്നു.പ്രദേശവാസികളെയും സംഘടനകളെയും രാഷ്ട്രിയക്കാരെയും കൂടുതലായി അണിനിരത്തി സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം.
കഴക്കൂട്ടം പൊലിസ് സ്റ്റേഷന് സമീപത്ത് നിന്ന് ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീ യുടെ സമീപത്തെ കല്ലിംഗലിലേക്ക് മാറ്റി സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്ന് 17 ദിവസമായി നാട്ടുകാര്‍ സമരത്തിലാണ്. കഴക്കൂട്ടത്ത് താല്‍ക്കാലികമായി ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നിയമപരമായി ലൈസന്‍സ് നേടിയിട്ടില്ലായിരുന്നു. ഇത് ചൂണ്ടികാട്ടി സമരസമിതി കഴിഞ്ഞ ദിവസം നഗരസഭയിയിലെത്തി പ്രതിഷേധിച്ചു.
നഗരസഭയുടെ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ഇക്കാര്യം ചൂണ്ടികാട്ടി. തുടര്‍ന്ന് ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കില്ലെന്ന് മേയര്‍ അറയിച്ചതിനെ തുടര്‍ന്ന് സമരത്തിന് അയവ് വരുത്തിയതാണ്. അതിനിടക്കാണ് പൊലിസ് സംരക്ഷണത്തോടെ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടായത്.
ഇവിടെ ഔട്ടലെറ്റ് തുറക്കാനായില്ലെങ്കില്‍ കളത്തൂരിന് സമീപം അരശുമൂട്ടില്‍ തുടങ്ങാനും അണിയറ നീക്കങ്ങളുണ്ട്. സമീപവാസികള്‍ ഇതിനെതിരെ സംഘടിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."