എം.സി റോഡ് നിര്‍മാണത്തിലെ അഴിമതി: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെന്ന് യു.ഡി.എഫ്
മൂവാറ്റുപുഴ: കെ.എസ്.ടി.പി.യുടെ മേല്‍നോട്ടത്തില്‍ എം.സി.റോഡില്‍ നടന്നു വരുന്ന നിര്‍മാണത്തിലെ അപാകതകളെ കുറിച്ചും ക്രമക്കേടുകളെ കുറിച്ചും അടിയന്തിരമായി അന്വേഷണം നടത്തുന്നതിനു പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ ഉത്തരവിട്ടു.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടറെ മന്ത്രി ചുമതലപ്പെടുത്തി. നേരത്തെ നിശ്ചയിച്ച അലൈന്‍മെന്റുകള്‍ മാറ്റി മറിക്കുകയും ഓടകളുടെയും കലുങ്ങുകളുടെയും നിര്‍മാണം വേണ്ടെന്നു വച്ചും, റോഡിന് വേണ്ടി പണം ചെലവഴിച്ച് ഏറ്റെടുത്ത സ്ഥലം പൂര്‍ണമായും ഉപയോഗപെടുത്താതെയും നിലവിലുള്ള ടാറിംഗിന് മേല്‍ റീടാറിംഗ് നടത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടത്തി വരുന്ന നീക്കത്തിനെതിരെ മുന്‍ എം.എല്‍.എ മാരായ ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍,യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ എ. മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ്, സെക്രട്ടറി ടോമി പാലമല എന്നിവര്‍ മുവാറ്റുപുഴയിലെത്തിയ പൊതുമരാമത്ത് വകുപ്പു മന്ത്രിക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് അടിയന്തിര അന്വേഷണത്തിന് ഉത്തരവായത്.നിര്‍മാണ ചെലവു കുറയ്ക്കാനെന്ന വ്യാജേന അപകട മരണങ്ങള്‍ ക്ഷണിച്ചുവരുത്തന്ന തരത്തില്‍ വളവുകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടും, ക്രമക്കേടുകള്‍ നിറഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും യു.ഡി.എഫ്. നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്തിയ ശേഷമാണ് യു.ഡി.എഫ് പ്രതിനിധി സംഘം മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നടത്തിയത്.നെഹ്‌റു പാര്‍ക്കിനു സമീപത്തു നടന്ന ബഹുജന ധര്‍ണയില്‍ യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."