ലത്തീന്‍ നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലേക്ക്
കളമശേരി: സമുദായത്തിന്റെ ശബ്ദമായി വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിന് അല്‍മായര്‍ നേതൃത്വം നല്‍കണമെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരള ലാറ്റിന്‍ കത്തോലിക്കാ അസോസിയേഷന്റെ സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ കളമശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷം ഉദ്യോഗതലങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു നഷ്ടമായ തൊഴിലവസരങ്ങള്‍ തിട്ടപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കണം, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണം, തീരമേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം, തീര നിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളണം, ജനവാസമേഖലകളില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ല, ഫാ ടോമിന്റെ മോചനം വേഗത്തിലാക്കുക, കൊല്ലം കോവില്‍ത്തോട്ടം പ്രദേശത്ത് ജനജീവിതം സാധ്യമാക്കുക, വൈപ്പിന്‍ എല്‍ എന്‍ ജി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മാര്‍ച്ച് 8 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമുദായ നേതാക്കള്‍ ധര്‍ണ്ണ നടത്തും. സംസ്ഥാനപ്രസിഡണ്ട് ശ്രീ. ആന്റണി നൊറോണ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ: കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, ഷാജി ജോര്‍ജ്, മോണ്‍: ജോസ് നവാസ്, ജോസ് ആന്റണി, ജെസി പീറ്റര്‍, യേശുദാസ് പറപ്പിള്ളി, ലാലി വിന്‍സന്റ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."