നാഗാലാന്‍ഡില്‍ ഇത്തവണ മത്സരിക്കുന്നത് അഞ്ച് വനിതകള്‍
കൊഹിമ: നാഗാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 54 വര്‍ഷമായി. ഇതുവരെ നടന്നത് 12 നിയമ സഭാ തെരഞ്ഞെടുപ്പുകളും. പക്ഷെ ഒരിക്കല്‍പോലും ഒരു വനിതാ അംഗം സംസ്ഥാന നിയമസഭയില്‍ എത്തിയിട്ടില്ല.
ഇത്തവണ 60 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്ന 195 പേരില്‍ അഞ്ചുപേര്‍ വനിതകളാണ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളാണ് വെദ്യു ക്രോണു, മാന്ഗ്യാന്പുല എന്നിവര്‍. ദിമാപൂര്‍ നോക്സെന്‍ മണ്ഡലങ്ങളില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. ട്യുന്‍സാങ് സാദര്‍-2 സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് രഖീല. പുതിയതായി രൂപീകരിക്കപ്പെട്ട നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അംഗമായി മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥിയാണ് അവാന് കൊണിയാക്. അബോയ് സീറ്റിലാണ് ഇവര്‍ മത്സരിക്കുന്നത്. ചിസ്മി സീറ്റില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് രേഖാ റോസ് ദുക്രു.
നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഒരു വനിതാ സ്ഥാനാര്‍ഥിക്കും സീറ്റ് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."