സായിറ ബാനു ജീവന്‍ നിലനിര്‍ത്താന്‍ സഹൃദയരുടെ കാരുണ്യം തേടുന്നു
മട്ടാഞ്ചേരി: രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ ചെളി പറമ്പില്‍ സായിറ ബാനു (22) ചികത്സാ സഹായം തേടുന്നത് തന്റെ ജീവന്‍ നിലനിര്‍ത്താനാണ്.
ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതം ഇപ്പോള്‍ സായിറ ഡയാലിസിസിന് വിധേയയാകുന്നുണ്ട്.രണ്ടു വൃക്കകളും ഉടനെ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇതിന് പതിനെട്ട് ലക്ഷം രൂപയോളം ചിലവ് വരും. ഭര്‍ത്താവിന് കാര്യമായ ജോലിയില്ല. ചെറിയ വരുമാനം കൊണ്ട് വീട്ടിലെ ചിലവുകള്‍ തന്നെ നടത്താനാവുന്നില്ല. ഇതിനിടയിലാണ് ഡയാലിസിസിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്നത്.അടിയന്തിരമായി വൃക്കകള്‍ മാറ്റിവെക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ പകച്ച് നില്‍ക്കുന്ന കുടുംബത്തെ സഹായിക്കാന്‍ കെ.ജെ. മാക്‌സി എം.എല്‍.എ മുഖ്യ രക്ഷാധികാരിയായി ചികിത്സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
ഡിവിഷന്‍ കൗണ്‍സിലര്‍ ഷെമീന ടീച്ചര്‍ ,പി.എം.അബ്ദുല്‍ ഖാദര്‍ എന്നിവരുടെ പേരില്‍ 'സായിറ ബാനു ചികത്സാ ധനസഹായ സമിതി ' എന്ന പേരില്‍ ബാങ്ക് ഓഫ് ഇന്ത്യ മട്ടാഞ്ചേരി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 8510 10 11000 2286. ഐ.എഫ്.സി.ടി.എല്‍.എം.യു.വി.ബി കെ.ഐ.ഡി. 000 8510.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."