രാഷ്ട്രപതിയുടെ സന്ദര്‍ശം: ഒരുക്കങ്ങള്‍ വിലയിരുത്തി
കൊച്ചി: രാഷ്ട്രപതിയുടെ മാര്‍ച്ച് രണ്ടിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു മുന്നൊരുക്കങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ഫോര്‍ട്ടുകൊച്ചി സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
കബ്രാള്‍യാര്‍ഡില്‍ കൊച്ചി മുസിരിസ് ബിനാലെയോടനുബന്ധിച്ചുള്ള സെമിനാര്‍ ഉദ്ഘാടനവും ആസ്പിന്‍വാള്‍ സന്ദര്‍ശനവുമാണു രാഷ്ട്രപതിയുടെ പരിപാടിയിലുള്ളത്.
കബ്രാള്യാര്ഡിലൊരുകേണ്ട സ്റ്റേജ് സംവിധാനങ്ങളും ആസ്പിന്‍ വാളിലെ ഒരുക്കങ്ങളും കളക്ടര്‍ വിലയിരുത്തി. സബ്കളക്ടര്‍ ഡോ അദീല അബ്ദുള്ള, അസി.കളക്ടര്‍ ഡോ. രേണു രാജ്, അസി. കമ്മീഷണര്‍ വിജയന് എസ്, കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ കളക്ടറെ അനുഗമിച്ചു.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല ചര്‍ച്ച ഇന്നു തിരുവനന്തപുരത്ത് നടക്കും. ജില്ലാ കളക്ടര്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."