നാഷണല്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ മൂവാറ്റുപുഴ സ്വദേശിയും
മൂവാറ്റുപുഴ: ഹൈദ്രാബാദില്‍ നടക്കുന്ന നാഷ്ണല്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ മൂവാറ്റുപുഴയില്‍ നിന്ന് ഫെസ്സി മോട്ടിയും. ഈ മാസം 22 മുതല്‍ 25 വരെ ഹൈദ്രാബാദ് ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷ്ണല്‍ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമില്‍ മൂവാറ്റുപുഴ മുടവൂര്‍ കാട്ടുകടയില്‍ ഫെസ്സി മോട്ടിയും ഇടം നേടി.
കേരളത്തില്‍ നിന്ന് മുന്‍ പിറവം എം എല്‍ എ എം ജെ ജേക്കബ് അടക്കം 206 താരങ്ങള്‍ക്കാണ് മീറ്റില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിച്ചത്. ദേശീയരാജ്യാന്തര താരങ്ങള്‍ അടക്കം ഫാക്ട്, റെയില്‍വേ, എച്ച്എംടി, ഷാപ്പിയാര്‍ഡ്, പോര്‍ട്ട് ട്രസ്റ്റ്, നേവി, പോലീസ്, തുടങ്ങിയ ഡിപ്പാര്‍ട്ട് മെന്റുകളില്‍ നിന്നുള്ള 35 നും നൂറിനും ഇടയില്‍ പ്രായമുള്ളവരാണ് ടീമിലുള്ളത്. പയ്യന്നൂരില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത ഫെസ്സി മോട്ടിക്ക് ജാവ് ലിനില്‍ സ്വര്‍ണ്ണവും ഷോട്ട് പുട്ടിലും ഹാമര്‍ ത്രോയില്ല വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.
എറണാകുളത്ത് നടന്ന ജില്ലാ മാസ് റ്റേഴ്‌സ് മീറ്റില്‍ മൂന്ന് സ്വര്‍ണ്ണ മെഡലും രണ്ട് വെള്ളി മെഡലും ഫെസ്സിക്ക് ലഭിച്ചിരുന്നു.കഴിഞ്ഞ 16 വര്‍ഷമായി ദുബൈയില്‍ പ്രവാസി മായിരുന്ന ഫെസ്സി മോട്ടി യുഎഇയില്‍ നടന്ന നിരവധി മത്സരങ്ങളില്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴയിലും വിദേശത്തുമായി വ്യാപിച്ച് കിടക്കുന്ന ഫെസ്സി പിങ്ക് ടെച്ച് ബ്യൂട്ടി പാര്‍ലറിന്റെ ഉടമയാണ് ഫെസ്സി മോട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."