HOME
DETAILS

ആശ്വാസം തേടി ആതിഥേയര്‍; ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാന ഏകദിനം ഇന്ന് സെഞ്ചൂറിയനില്‍

  
backup
February 15 2018 | 19:02 PM

%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%a4%e0%b4%bf%e0%b4%a5%e0%b5%87%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87

 

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരേ അനമ്പേ പതറി നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ഇന്ന് അവസാന പോരിനിറങ്ങുമ്പോള്‍ ഒരു വിജയം കൂടി സ്വപ്നം കാണുന്നു. പരമ്പര 4-2നെങ്കിലും അവസാനിപ്പിക്കുകയാണ് അവര്‍ക്ക് മുന്നിലുള്ള ആശ്വാസ വഴി. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ആറാം ഏകദിനത്തില്‍ അവസാന ജയം തേടിയാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഐഡന്‍ മാര്‍ക്രമിനും ഹെന്റിച്ച് ക്ലാസനും മാത്രമേ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചിട്ടുള്ളൂ.
ഡിവില്ല്യേഴ്‌സിന്റെ തിരിച്ചുവരവ് ബാറ്റിങ് നിരയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. അഞ്ചാം പോരില്‍ ഹാഷിം അംല പൊരുതി നിന്ന് നേടിയ അര്‍ധ ശതകവും ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍ക്കൂട്ടാകും. പരിചയ സമ്പന്നനായ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങി വരവാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീം അഞ്ചാം ഏകദിനം കളിച്ച ടീമിനെ തന്നെ ഇറക്കിയേക്കും.
ബാറ്റിങിലും ബൗളിങിലും മികച്ച ഫോമിലുള്ള ഇന്ത്യയോട് ജയിക്കണമെങ്കില്‍ ദക്ഷിണാഫ്രിക്കക്ക് വിയര്‍ക്കേണ്ടി വരും. ബാറ്റിങ് നിരയില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരും ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. ടെസ്റ്റിലേറ്റ തോല്‍വിക്ക് കനത്ത മറുപടിയെന്നോണമാണ് ഇന്ത്യന്‍ ടീമിന്റെ ഏകദിനത്തിലെ പ്രകടനം. കഴിഞ്ഞ അഞ്ച് ഏകദിനത്തില്‍ നാല് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി പരമ്പര നേട്ടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് അവസാന പോരിനെത്തുന്നത്. പരമ്പര 5-1ന് നേടുകയാണ് സന്ദര്‍ശകരുടെ പദ്ധതി. അതോടൊപ്പം ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ ചെന്ന് പരാജയപ്പെടുത്തിയതില്‍ കോഹ്‌ലിയും സംഘവും പൂര്‍ണ സന്തുഷ്ടരാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഏകദിനത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. പരമ്പരയുടെ തുടക്കത്തില്‍ 119 പോയിന്റുമായി ഇന്ത്യ രണ്ടാമതായിരുന്നു. നാളത്തെ മത്സരം ജയിക്കുന്നതോടെ 123 പോയിന്റ് നേടാന്‍ സാധിക്കും.
ദക്ഷിണാഫ്രിക്കക്ക് എതിരായ അവസാന മത്സരത്തില്‍ ടീം ഇന്ത്യയില്‍ മൂന്ന് മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് അവസാന ഏകദിനത്തില്‍ അവസരം നല്‍കാനാണ് തീരുമാനം. ശ്രേയസ് അയ്യര്‍, ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. അവസാന മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്ന് കോഹ്‌ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago