വെട്ടുതോട്-നീരേറ്റുപുറം സംസ്ഥാനപാത: നിരാഹാര സമരം 23ന്
കുട്ടനാട്: വെട്ടുതോട്-നീരേറ്റുപുറം സംസ്ഥാനപാത സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ പുനര്‍നവീകരണം വൈകുന്നതിലും, പൊടിശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് കൊച്ചമ്മനം ജംഗ്ഷന് സമീപം ആരംഭിച്ച റിലേസമരം അവസാനിപ്പിച്ചെങ്കിലും നിരാഹാര സമരത്തോടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു.
23 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് മണിവരെ സൂചനാ നിരാഹാര സമരം നടത്തും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍, സമരസമിതി രക്ഷാധികാരി ആനന്ദന്‍ നമ്പൂതിരി പട്ടമനയില്ലം എന്നിവര്‍ ചേര്‍ന്ന് നിരാഹാരം അനുഷ്ഠിക്കും.
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ആനപ്രമ്പാല്‍ മര്‍ത്തോമ്മാ പള്ളി വികാരി റവ. കെ.ഇ. ഗീവര്‍ഗീസ് അധ്യക്ഷത വഹിക്കും.24 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ 6.30 വരെ ഈ റോഡില്‍ വിവിധ ജംഗ്ഷനുകളില്‍ പൊതുസമ്മേളനങ്ങളും നടത്തും.
ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ഇന്ന് (1922017) വൈകുന്നേരം അഞ്ചിന് കൊച്ചമ്മനം ജംഗ്ഷനില്‍ തലവടി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടേയും റോഡ് സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ ആലോചനായോഗം ചേരുമെന്ന് സെക്രട്ടറി സണ്ണി കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."