മെത്രാന്‍ കായലില്‍ മുളക്കാതെ ബി.ജെ.പിയുടെ രാഷ്ട്രീയം: തരിശായത് 80 ഏക്കര്‍ നെല്‍പാടം
കോട്ടയം: മെത്രാന്‍ കായലില്‍ വിത്തിറക്കി പരിസ്ഥിതി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുള്ള ബി.ജെ.പിയുടെ നീക്കം പാളി. അന്നത്തിനും മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള സമരത്തിലേര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് 2016 മാര്‍ച്ച് എട്ടിന് മെത്രാന്‍കായല്‍ സന്ദര്‍ശിച്ച് കൊടിനാട്ടിയത്.
പാടശേഖരത്ത് ബി.ജെ.പി വിത്തിറക്കുമെന്നും അന്ന് കുമ്മനം പ്രഖ്യാപിച്ചിരുന്നു. കൊടി നാട്ടിയിട് വര്‍ഷം ഒന്നു പിന്നിട്ടിട്ട് വിത്തു വിതക്കുന്നത് പോയിട് തിരിഞ്ഞു നോക്കാന്‍ പോലും ബി.ജെ.പി തയ്യാറായിട്ടില്ല. വിത്തിറക്കാതെയും തിരിഞ്ഞു നോക്കാതെയും ബി.ജെ.പി പിന്‍മാറിയപ്പോള്‍ തരിശായത് 80 ഏക്കര്‍ നെല്‍പാടമാണ്.
കൊടിനാട്ടിയ ഭാഗത്ത് മറ്റ് കര്‍ഷകരെ വിത്തിറക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം 408 ഏക്കര്‍ വരുന്ന പാടശേഖരത്ത് 328 ഏക്കറില്‍ കര്‍ഷകരും പാടശേഖരസമിതിയും ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകരും വിത്തിറക്കിയിരുന്നു. അതിപ്പോള്‍ കൊയ്ത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ശേഷിക്കുന്ന 80 ഏക്കര്‍ പാടശേഖരം ബി.ജെ.പി നിലപാട് മൂലം തരിശിടേണ്ടി വന്നിരിക്കുകയാണ് .
മെത്രാന്‍ കായലിന്റെ പ്രകൃതി വിഭവ ചൂഷണത്തിനായി വട്ടമിടുന്ന ഭൂവുടകളെ സഹായിക്കുന്ന നിലപാടുകളാണ് ബി.ജെ.പിയുടേതെന്നാണ് പാടശേഖരസമിതി ആരോപിക്കുന്നത്.
രാഷ്ട്രീയ നേട്ടത്തിനായി പാരിസ്ഥിതിക വിഷയങ്ങള്‍ ഉയര്‍ത്തുന്ന ബി.ജെ.പിക്ക് മെത്രാന്‍ കായലിലെ നിലപാട് തിരിച്ചടിയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."