സഊദിയില്‍ അല്‍ ജൗഫ് പാറകളില്‍ ഒട്ടകശിലാ രൂപങ്ങള്‍ കണ്ടെത്തി
റിയാദ്: ശാസ്ത്ര ലോകത്തിനു തന്നെ അത്ഭുതമായി സഊദിയില്‍ പാറക്കെട്ടുകളില്‍ ഒട്ടകങ്ങളുടെ രൂപങ്ങള്‍ കണ്ടെത്തി. വടക്കന്‍ സഊദിയിലെ അല്‍ ജൗഫ് മരുഭൂമിയിലെ പാറക്കൂട്ടങ്ങളിലാണ് ഒട്ടകങ്ങളെ കൊത്തി വച്ചതായി കണ്ടെത്തിയത്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ പാറകളില്‍ കൊത്ത് പണികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള രൂപങ്ങള്‍ ഇത് വരെ കണ്ടെത്തിയിരുന്നില്ല.
ഏകദേശം 2000 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ ഒട്ടക രൂപങ്ങളെന്നാണ് അനുമാനം. തീര്‍ത്തും വിജനമായ മരുഭൂ പ്രദേശമായ ഇവിടെ മുന്‍കാല ജനവാസം കണ്ടെത്താത്തതിനാല്‍ ഇവിടെ ഇത്തരം കൊത്തുപണികള്‍ എന്തിനു ചെയ്തു എന്ന അന്വേഷണത്തിലാണിപ്പോള്‍ ഗവേഷകര്‍.
സഊദി കമ്മിഷന്‍ ഫിപ്ര ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജ്, ഫ്രഞ്ച് നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ജനവാസം അസാധ്യമായതും തീര്‍ത്തും വിജനമായ പ്രദേശവുമായ ഇവിടെ കൊത്തു പണികള്‍ കണ്ടെത്തിയത്.
പൂര്‍ണ്ണ വലിപ്പത്തിലുള്ള പതിനൊന്നു ഒട്ടകങ്ങളുടെ കൊത്തു പണികളുടെ ചിത്രങ്ങളാണ് സംയുക്ത സമിതി പുറത്ത് വിട്ടത്. ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അല്‍ ജൗഫിലെ ഈ ഭാഗത്തെ ഒട്ടക സ്ഥാനം എന്ന് നാമകരണവും ചെയ്തിട്ടുണ്ട്.
പാര്‍ഥിയന്‍, നബാധിയന്‍ സംസ്‌കാരങ്ങളാല്‍ പ്രചോദിതമായി പ്രാചീന അറബ് പാരമ്പര്യ കലയുടെ പ്രകടനമാണ് ഒട്ടകരൂപങ്ങളെന്നാണ് കരുതുന്നത്. നേരത്തെ തുര്‍ക്കി മുതല്‍ മെസപ്പൊട്ടോമിയ വരെയുള്ള മേഖലകളില്‍ നിന്നും ഇത്തരത്തിലുള്ള ശിലാ കൊത്തു പണികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അറബ് മേഖലയില്‍ ഇത് ആദ്യമായാണ് കണ്ടെത്തുന്നത്. യുനെസ്‌കോയുടെ പൈതൃകപട്ടികയിലെ സഊദിയിലെ നാലാമത്തെ സ്ഥലമാണ് ഹാഇലിലെ റോക്ക് ആര്‍ട്ട് .
പുരാവസ്തു ഗവേഷകരായ ഡോ. ഗിലിയാമി ഷെര്‍ലോ, ഹുസ്സൈന്‍ അല്‍ ഖലീഫ, സാമിര്‍ അല്‍ മാലികി, റൂമെയിന്‍ മെന്‍സണ്‍ എന്നിവരാണ് പുതിയ ചിത്ര കൊത്തു പണികള്‍ കണ്ടെത്തിയത്. നിലവില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഈ പ്രദേശത്ത് നിന്ന് നിര്‍മാണ വസ്തുക്കളോ മറ്റു അനുബന്ധ ശേഷിപ്പുകളോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
വികസന പ്രവര്‍ത്തനം മൂലം ചിലതിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും സംരക്ഷിച്ചു സമീപ പ്രദേശങ്ങളിലേക്ക് ഗവേഷണം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."