വടവൃക്ഷം കടപുഴുകി വീണു; ഒരു കുടുബം അത്ഭുതകരമായി രക്ഷപെട്ടു
അമ്പലപ്പുഴ: പുന്നപ്ര മില്‍യുടെ മതില്‍ കെട്ടിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന വടവൃക്ഷം കടപുഴകി വീണു. സമീപത്തെ വീടിനോട് ചേര്‍ന്നുള്ള മതില്‍ തങ്ങിനിന്നതിനാല്‍ വീട്ടുക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മില്‍മാ കാട്ടുങ്കല്‍ റോഡില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം.
മരം വീണ് പ്രദേശത്തെ വൈദ്യുതി കമ്പികള്‍ പൊട്ടിയതിനാല്‍ മണിക്കൂറുകള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള അനേകം മരങ്ങളാണ് ഇവിടെ ഭീഷണി ഉയര്‍ത്തി നില്‍ക്കന്നത്. അപകടഭീഷണി അധികൃതരെ നാട്ടുക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയായില്ല.
കഴിഞ്ഞവര്‍ഷകാലത്ത് ശക്തമായ കാറ്റില്‍പ്പെട്ട് മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് സമീപത്തെ രണ്ടു വീടുകള്‍ക്ക് നാശനഷ്ടം സംഭച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് അനുവദിക്കാത്തതാണ് മരം വെട്ടിനീക്കുന്നതിന് തടസമാകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."