പാലം ഒടിഞ്ഞ് തോട്ടിലേക്ക് പതിച്ചു
മാന്നാര്‍: ചെന്നിത്തല പാടശേഖരത്തിലെ പാമ്പനം ചിറ പാലം തകര്‍ന്ന് തോട്ടില്‍ പതിച്ചു.
ചെന്നിത്തല വാഴക്കൂട്ടം കടവില്‍ നിന്നും വടക്കോട്ട് പുത്തനാറിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടിയുള്ള റോഡിനേയും പറയങ്കേരി ഭാഗത്തേക്കുള്ള കൈവഴി തോടിനേയും ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം നിലം പൊത്തിയത്.
ചെന്നിത്തല രണ്ട്, മൂന്ന്, നാല് ബ്ലോക്ക് പാടശേഖരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഇവിടുത്തെ നെല്‍ ക്യഷിക്ക് ആവശ്യമായ വിത്തും വളവുമടക്കമുളള സാധനങ്ങള്‍ ഇവിടേയ്‌ക്കെത്തിച്ചിരുന്നത് ഈ പാലം വഴിയായിരുന്നു.
ഇപ്പോള്‍ വിളവിറക്കി 60 ദിവസം പിന്നിട്ട നെല്‍കൃഷിക്ക് വിളവെടുപ്പ് സമയമായി. ഇത് ഏറെ ബുദ്ധിമുട്ടാണ് ഇവര്‍ക്ക് സൃഷ്ടിക്കുന്നത്.
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കാല്‍ നൂറ്റാണ്ട് മുന്‍പാണ് ഇവിടെ പാലം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."