പഞ്ചായത്ത് മെമ്പര്‍ക്കെതിരേ പോസ്റ്റര്‍ പ്രചാരണം; പ്രതിഷേധ സമ്മേളനം നടത്തി
അരൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപ്രതിനിധികളെ ചരടുപൊട്ടിയ പട്ടം പോലെ പറക്കുവാന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ. ആലപ്പുഴ ജില്ല എക്‌സിക്യൂട്ടിവ് അംഗം ഡി. സുരേഷ്ബാബു.
അരൂര്‍ പഞ്ചയാത്ത് പതിനാറാം വാര്‍ഡില്‍ സി.പി.ഐ പഞ്ചായത്തംഗം ശ്രീജി ഷാജിക്കതിരെ അനാവശ്യമായി വ്യാപക പോസ്റ്റര്‍ പ്രചരണം നടത്തിയതിനെരെ സി.പി.ഐ ചന്തിരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന പ്രതിനിധികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണോ നടത്തുന്നതെന്നും അനുകൂലമല്ലാതെ പ്രതികൂലമായ പ്രവര്‍ത്തമാണ് നടത്തുന്നതെങ്കില്‍ അതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തുമെന്നും സാരേഷ് ബാബു കൂട്ടിചേര്‍ത്തു.
അരൂര്‍ പഞ്ചയത്ത് പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് വാര്‍ഡ് മെമ്പര്‍ക്കെതിരെ വ്യാപകമായി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പോസ്റ്റര്‍ പ്രചരണത്തിനെതിരെയാണ് പ്രതിഷേധ സമ്മേളനം നടത്തിയത്. കോണ്‍ഗ്രസ്സിലെ ചില വ്യക്തികള്‍ പാര്‍ട്ടി അറിയാതെയാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നും ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിനായി ഫണ്ട് പിരിവ് നടത്തിയതിനെതിരെയാണ് പോസ്റ്റര്‍ പ്രചരണം നടത്തിയത്.
എന്നാല്‍ തൊഴിലാളികളുടെ ആവശ്യത്തിന് തൊഴിലാളികളില്‍ നിന്നും തന്നെ ഫണ്ട് കണ്ടെത്തുകയാണ് പാര്‍ട്ടിചെയ്യുന്നതെന്നും സുരേഷ് ബാബു ചൂണ്ടികാട്ടി. സമ്മേളനത്തില്‍ പി.എം. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ അരൂര്‍ മണ്ഡലം സെക്രട്ടറി ടി.പി സതീശന്‍, ടി.കെ തങ്കപ്പന്‍ മാസ്റ്റര്‍, ടി.കെ ചക്രപാണി, എം.പി ബിജു, കെ.പി. ദിലീപ് കുമാര്‍, അരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. നന്ദകുമാര്‍, ഇ.വി തിലകന്‍, വാര്‍ഡംഗം ശ്രീജി ഷാജി തുടങ്ങയവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."