HOME
DETAILS

മെത്രാന്‍ കായലില്‍ മുളക്കാതെ ബി.ജെ.പിയുടെ രാഷ്ട്രീയം: തരിശായത് 80 ഏക്കര്‍ നെല്‍പാടം

  
backup
February 19 2017 | 21:02 PM

%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95-2

 

കോട്ടയം: മെത്രാന്‍ കായലില്‍ വിത്തിറക്കി പരിസ്ഥിതി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുള്ള ബി.ജെ.പിയുടെ നീക്കം പാളി. അന്നത്തിനും മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള സമരത്തിലേര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് 2016 മാര്‍ച്ച് എട്ടിന് മെത്രാന്‍കായല്‍ സന്ദര്‍ശിച്ച് കൊടിനാട്ടിയത്. പാടശേഖരത്ത് ബി.ജെ.പി വിത്തിറക്കുമെന്നും അന്ന് കുമ്മനം പ്രഖ്യാപിച്ചിരുന്നു. കൊടി നാട്ടിയിട് വര്‍ഷം ഒന്നു പിന്നിട്ടിട്ട് വിത്തു വിതക്കുന്നത് പോയിട് തിരിഞ്ഞു നോക്കാന്‍ പോലും ബി.ജെ.പി തയ്യാറായിട്ടില്ല. വിത്തിറക്കാതെയും തിരിഞ്ഞു നോക്കാതെയും ബി.ജെ.പി പിന്‍മാറിയപ്പോള്‍ തരിശായത് 80 ഏക്കര്‍ നെല്‍പാടമാണ്.
കൊടിനാട്ടിയ ഭാഗത്ത് മറ്റ് കര്‍ഷകരെ വിത്തിറക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം 408 ഏക്കര്‍ വരുന്ന പാടശേഖരത്ത് 328 ഏക്കറില്‍ കര്‍ഷകരും പാടശേഖരസമിതിയും ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകരും വിത്തിറക്കിയിരുന്നു. അതിപ്പോള്‍ കൊയ്ത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ശേഷിക്കുന്ന 80 ഏക്കര്‍ പാടശേഖരം ബി.ജെ.പി നിലപാട് മൂലം തരിശിടേണ്ടി വന്നിരിക്കുകയാണ് . മെത്രാന്‍ കായലിന്റെ പ്രകൃതി വിഭവ ചൂഷണത്തിനായി വട്ടമിടുന്ന ഭൂവുടകളെ സഹായിക്കുന്ന നിലപാടുകളാണ് ബി.ജെ.പിയുടേതെന്നാണ് പാടശേഖരസമിതി ആരോപിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി പാരിസ്ഥിതിക വിഷയങ്ങള്‍ ഉയര്‍ത്തുന്ന ബി.ജെ.പിക്ക് മെത്രാന്‍ കായലിലെ നിലപാട് തിരിച്ചടിയാകുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago