ജിദ്ദയിലെ മാളുകള്‍ സഊദിവല്‍ക്കരിക്കുന്നു
റിയാദ്: സഊദിയിലെ ഷോപ്പിങ് മാളുകള്‍ സഊദി വല്‍ക്കരിക്കാനുള്ള നീക്കത്തിന് നടപടികള്‍ ആരംഭിച്ചു. നേരത്തെ ചില പ്രദേശങ്ങളിലെ മാളുകള്‍ സഊദിവല്‍ക്കരിച്ചതിനു പിന്നാലെ സഊദിയിലെ പുരാതന നഗരവും മലയാൡളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികള്‍ അധിവസിക്കുന്നതുമായ രാജ്യത്തെ അതിപ്രധാനമായ ജിദ്ദ നഗരത്തിലെ മാളുകളാണ് പൂര്‍ണമായും സഊദി വല്‍കരിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് മാളുകളിലെ തൊഴിലുകള്‍ കൂടി അന്യമാകും.
ഷോപ്പിങ് മാളുകളില്‍ സഊദിവല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. സഊദിവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും മാള്‍ ഉടമകളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്താനും ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ അധ്യക്ഷത വഹിച്ച സഊദിവത്ക്കരണ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.
കൂടുതല്‍ സ്വദേശി യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിനായി ബിനാമി ബിസിനസ് പ്രവണത ശക്തമായി ചെറുക്കണമെന്നും ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ ജിദ്ദ സഊദിവല്‍ക്കരണ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ഷോപ്പിങ് മാളുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ ആഗ്രഹിക്കുന്ന സഊദി യുവതീ, യുവാക്കളെ സ്വീകരിക്കുന്നതിന് ജിദ്ദയിലെ പ്രധാന ഷോപ്പിങ് മാളുകളില്‍ സഊദിവല്‍ക്കരണ കമ്മിറ്റി ഓഫിസുകള്‍ തുറക്കും. ജിദ്ദയില്‍ മാളുകളില്‍ സഊദിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിനും തൊഴിലുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി തൊഴിലുകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ലേബര്‍ ഓഫിസാണ് മേല്‍ നോട്ടം വഹിക്കുക. കൂടാതെ, സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ഷോപ്പിങ് മാള്‍ ഉടമകളെ ബോധ്യപ്പെടുത്താനും പ്രേരിപ്പിക്കാനും പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."