മന്ത്രിമാര്‍ ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ആസ്‌ത്രേലിയയില്‍ നിരോധനം
സിഡ്‌നി: മന്ത്രിമാര്‍ ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ആസ്‌ത്രേലിയയില്‍ നിരോധനം. പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബള്‍ ആണ് നിരോധനം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രി ബെര്‍ണബി ജോയിസിനെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി പുറത്തിറക്കിയത്. ഇദ്ദേഹത്തിന്റെ മാധ്യമസെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ഉപപ്രധാനമന്ത്രി ലംഘിച്ചിട്ടുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്. മന്ത്രിസഭയിലെ തുടര്‍ച്ചയായ രാജിയെ തുടര്‍ന്ന് നിലവില്‍ ഒരാളുടെ ഭൂരിപക്ഷം മാത്രമാണ് സര്‍ക്കാരിനുള്ളത്. അതിനാല്‍ ഉപപ്രധാനമന്ത്രിയെ പുറത്താക്കാനുള്ള സാധ്യത വിരളമാണ്.
അതേസമയം, ഔദ്യോഗിക ചുമതലകളില്‍നിന്ന് ജോയിസ് ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ രാജിക്കായി പ്രതിപക്ഷം രംഗത്തെത്തി. വിവാഹിതരോ അവിവാഹിതരോ ആയ സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്ന് ടേണ്‍ബള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."