അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്; 17 പേര്‍ മരിച്ചു
ഫ്‌ളോറിഡ: അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ 17 പേര്‍ മരിച്ചു. പാര്‍ക്ക്‌ലാന്‍ഡിലെ മര്‍ജോറിസ സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് സംഭവം. 19 കാരനായ നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ഥിയാണ് വെടിവച്ചത്. നിക്കോളസിനെ പൊലിസ് അറസ്റ്റ് ചെയ്തു.
അച്ചടക്ക നടപടിയുടെ ഭാഗമായി നിക്കോളസ് ക്രൂസിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിക്കായിരുന്നു സംഭവം. തോക്കുമായെത്തിയ നിക്കോളസ് പ്രകോപനങ്ങളില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.
സ്‌കൂളിന് പുറത്തെ മൂന്ന് പേരെ വെടിവച്ച ശേഷം അകത്ത് പ്രവേശിച്ച അക്രമി മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 12ല്‍പ്പരം ആളുകള്‍ കൊല്ലപ്പെട്ടത് സ്‌കൂളിന്റെ ഉള്ളിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. കൊല്ലപ്പെട്ടവരില്‍ സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകനുമുണ്ടെന്ന് പൊലിസ് അറിയിച്ചു. എ.കെ 15 തോക്ക് ഉപയോഗിച്ചാണ് അക്രമിച്ചത്.
അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും വെടിവയ്പ് നടക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. അക്രമി വെടിവയ്പിനിടെ ഗ്രനേഡുകള്‍ ഉപയോഗിച്ച് പുക പടര്‍ത്തിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിക്കോളസിന്റെ അക്രമ മനോഭാവത്തെ സംബന്ധിച്ച് അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്‌ളോറിഡയില്‍ ഇദ്ദേഹം മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. കൂടാതെ ബാഗുമായി സ്‌കൂളില്‍ വരാന്‍ നിക്കോളസിനെ അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ചില വിദ്യാര്‍ഥികളെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. അക്രമത്തെ അപലപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഫ്‌ളോറിഡയില്‍ വെടിവയ്പിനിരയായവര്‍ക്ക് തന്റെ പ്രാര്‍ഥനവും അനുശോചനവും അറിയിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കയില്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ വെടിവയ്പാണ് ഫ്‌ളോറിഡയിലേത്. 170 പ്രാഥമിക, സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1,50,000 വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഷൂട്ടിങ് പരിശീലനം നടത്തുന്നുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."