ഇങ്ങനെ എഴുതാം ഭാഷാ പരീക്ഷ
ജ്യോതിക
9946600465
ആര്‍. എം. എച്ച്. എസ്. എസ് മേലാറ്റൂര്‍
ഇത് കുറച്ച് നിര്‍ദേശങ്ങള്‍ മാത്രമാണ്. പരീക്ഷ ഒരു രസകരമായ അനുഭവമാക്കണം. അമിത ഉത്കണ്ഠയോ, വേവലാതിയോ വേണ്ടണ്ട. മോഡല്‍ പരീക്ഷ ഒരു ചെറുമാതൃകയാണ്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. പാഠഭാഗങ്ങള്‍ യൂനിറ്റുകളായി തന്നെ മനസിലാക്കി പഠിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെ ചെയ്യണം. ഒരു യൂനിറ്റിലെ മുഴുവന്‍ പാഠങ്ങള്‍ക്കും സമാനമായ ഒരു ആശയമുണ്ടണ്ടണ്ടണ്ടാകും. അതു മനസിലാക്കി പഠിച്ചാല്‍ പാഠഭാഗങ്ങളെ താരതമ്യപ്പെടുത്തി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സാധിക്കും.
ഉദാഹരണത്തിന് അടിസ്ഥാന പാഠാവലിയിലെ നിലാവ് പെയ്യുന്ന നാട്ടുവഴികള്‍'എന്ന യൂനിറ്റിലെ പാഠങ്ങളില്‍ ഗതകാല സ്മരണകളുടെ മാധുര്യവും ഗ്രാമീണ ജീവിതങ്ങളുടെ നിഷ്‌ക്കളങ്കതയും പ്രതാപവും പോയകാലത്തെസ്വാധീനിച്ച മഹാന്മാരുടെ ജീവിതവും ആണ് പ്രതിപാദ്യം. ഈ ആശയത്തെ അടിസ്ഥാനമാക്കിയുള്ള പഠനം, താരതമ്യക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, എന്നിവ തയാറാക്കാം.
വായന സൂക്ഷ്മതയോടെ
നാല്‍പത് മാര്‍ക്കില്‍ ഉള്ള ചോദ്യങ്ങളാണ് മലയാളം ഒന്നാം പേപ്പറിലും രണ്ടണ്ടാം പേപ്പറിലും ഉണ്ടണ്ടാകുക. എല്ലാ യൂനിറ്റിലുമുള്ള പാഠങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടണ്ടാവും. അതിനാല്‍ ഒരു പാഠവും ഒഴിവാക്കരുത്. സൂക്ഷ്മമായ വായന അത്യന്താപേക്ഷിതമാണ്.
ഭാഷാ പേപ്പറുകളില്‍ ഒരുമാര്‍ക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ അധികവും നിഗ്രഹിക്കല്‍, പിരിച്ചെഴുതുക, ഒറ്റ വാക്കില്‍ ഉത്തരമെഴുതുക, ഒറ്റ വാക്യമാക്കുക, ലഘുവാക്യമാക്കുക, തെറ്റുതിരുത്തുക, എന്നിങ്ങനെയാണ് ഉണ്ടണ്ടാകുക. ആശ്വാസ സമയത്ത് (രീീഹ ീള ശോല) ഈ ചോദ്യങ്ങള്‍ വായിച്ച് ഉറപ്പിക്കുക. സംശയമുണ്ടെണ്ടങ്കില്‍ പരീക്ഷയുടെ ആദ്യമിനിറ്റുകളില്‍ ഈ ചോദ്യങ്ങള്‍ ഒഴിവാക്കുക. അറിയുന്നവ മാത്രം എഴുതുക. മറ്റുള്ളവ അവസാന പതിനഞ്ച് മിനിറ്റിലേയ്ക്ക് മാറ്റിവെയ്ക്കുക.
കുറിപ്പ് തയാറാക്കല്‍
കുറിപ്പ് തയാറാക്കാം എന്ന രീതിയില്‍ ചോദ്യങ്ങള്‍ അധികവും രണ്ടണ്ടു മാര്‍ക്കിനുള്ളവയായിരിക്കും. ഇവ ഒരിക്കലും അധികം വിശദീകരിക്കേണ്ടണ്ട. നാലോ, അഞ്ചോ വാക്യത്തില്‍ കവിയാതെ ശ്രദ്ധിക്കണം. സമയക്രമം പാലിക്കാനും ശ്രദ്ധിക്കണം.
വിശദീകരിക്കുക, താരതമ്യപ്പെടുത്തുക, തുടങ്ങിയ നാലുമാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഒരു പുറം അഥവാ രണ്ടണ്ടു ഖണ്ഡിക മാത്രം മതി. അതില്‍ അധികമാവരുത്.
ഉപന്യാസങ്ങള്‍
ഉപന്യാസ ചോദ്യങ്ങള്‍ക്ക് ചോയ്‌സ് ഉണ്ടണ്ടാകും. ആശ്വാസസമയത്ത് തന്നെ എഴുതേണ്ടണ്ടവ തീരുമാനിക്കുക. ആമുഖമായി ഗ്രന്ഥകര്‍ത്താവ്, കൃതി, പാഠഭാഗം, എന്നിവയെ കുറിച്ച് വിശദീകരിക്കാന്‍ മറക്കരുത്. മൂന്ന് ഖണ്ഡിക അഥവാ ഒന്നരപ്പുറം ആണ് എഴുതേണ്ടണ്ടത്. വാരിവലിച്ചെഴുതി സമയനഷ്ടം വരുത്തരുത്.
രണ്ടണ്ടു മാര്‍ക്കിന് ഒരു ഖണ്ഡിക, നാല് മാര്‍ക്കിന് രണ്ടണ്ടു ഖണ്ഡിക, ആറ് മാര്‍ക്കിന് മൂന്ന് ഖണ്ഡിക എന്നീ ക്രമത്തില്‍ മനസില്‍ ഉറപ്പിക്കുക. ഇത് ഏകദേശ രൂപം ഉത്തരമെഴുത്തിനെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കും. സമയ നഷ്ടം ആണ് ഭാഷാ വിഷയങ്ങളുടെ പ്രധാന പ്രശ്‌നം. അതൊഴിവാക്കാന്‍ അരപ്പുറം, ഒരുപുറം, ഒന്നരപ്പുറം എന്ന ക്രമം സഹായിക്കും.
ആശ്വാസ സമയം ഫലപ്രദമാക്കണം
അവസാനമായി എഴുതുന്ന ഉത്തരങ്ങളുടെ അടുക്കും ചിട്ടയും കൈയക്ഷരത്തിലെ ഭംഗിയും ഉത്തരക്കടലാസിന്റെ ക്രമപ്പെടുത്തലും എല്ലാം മാര്‍ക്കിനെ സ്വാധീനിക്കുന്നുണ്ടണ്ട്. എന്നോര്‍മിക്കുക. ആശ്വാസ സമയം ഫലപ്രദമായി വിനിയോഗിക്കുക.
ഉപന്യാസ ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് കൂടുതലായതിനാല്‍ അവ ആദ്യം എഴുതുക. പിന്നീട് നാലു മാര്‍ക്കിന്റെ പാരഗ്രാഫ് ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് കൂടുതലായതിനാല്‍ അവ ആദ്യം എഴുതുക. പിന്നീട് നാലുമാര്‍ക്കിന്റെ പാരഗ്രാഫ് ചോദ്യങ്ങള്‍ക്കും പിന്നീട് രണ്ടണ്ടു മാര്‍ക്കിന്റെ കുറിപ്പെഴുത്തിനും ഉത്തരമെഴുതുക. അതായത് ഒന്നര മണിക്കൂറില്‍ ഒരു മണിക്കൂര്‍ കൊണ്ടണ്ട് ഉപന്യാസങ്ങളും നാലുമാര്‍ക്കിനുള്ളവയും എഴുതി തീര്‍ക്കണം. അടുത്ത പതിനഞ്ച് മിനുറ്റ് രണ്ടണ്ടുമാര്‍ക്കിനുള്ള ചോദ്യങ്ങള്‍ക്കും ഒടുവിലത്തെ പതിനഞ്ച് മിനിറ്റ് ഒരു മാര്‍ക്കിനുള്ളവയ്ക്കായും നീക്കിവെയ്ക്കണം. അവസാന മിനുറ്റ് വരെ സമയമുണ്ടണ്ട്. അതിനാല്‍ ഒട്ടും ധൃതിപ്പെടാതെ ഉത്തരക്കടലാസ് ആദ്യം മുതല്‍ പരിശോധിച്ച് ക്രമപ്പെടുത്തി കെട്ടിവെയ്ക്കുക. ഒട്ടും ധൃതിപ്പെടരുത്.
ആദില്‍ റഹ്മാന്‍
വായനയാണ് കാര്യം
പഠനത്തിന്റെയും വിജയത്തിന്റെയും മുന്നോടി വായനയാണെന്ന് അറിയാമല്ലോ. പരീക്ഷയുടെ കാര്യത്തിലും ഈ സൂത്രവിദ്യ തന്നെയാണ് പ്രയോഗിക്കേണ്ടത്. കേവലം വായിച്ചുപോവുകയല്ല വേണ്ടത്, ശരിയായ മനസിരുത്തിയുള്ള വായനയാണു വേണ്ടത്. അതായത് ധൃതിപിടിച്ചുള്ള വായനയേക്കാള്‍ സാവധാനം മനസില്‍ പതിപ്പിച്ചുകൊണ്ടുള്ള വായനയാണ് ഉചിതം.
എഴുതി നോക്കൂ
വായിക്കുന്ന അവസരങ്ങളില്‍ ചെറിയ നോട്ടുകളും അതിനോടൊപ്പം തയാറാക്കിയാല്‍ മനസില്‍ പതിയാന്‍ എളുപ്പമാകും. മറ്റുള്ളവര്‍ തയാറാക്കിയത് വായിക്കുന്നക്കുന്നതിനേക്കാള്‍ നമ്മള്‍ സ്വയം എഴുതിയുണ്ടാക്കിയത് വായിച്ചാല്‍ വേഗത്തില്‍ മനസില്‍ സ്ഥാനം പിടിക്കും. എഴുതിയെടുക്കുമ്പോള്‍ വായിക്കുന്നതിനേക്കാള്‍ വിവരങ്ങള്‍ ഹൃദിസ്ഥമാകുകയും ചെയ്യും.
ബന്ധപ്പെടുത്തി വേണം വായന
'വെറും വായന വായനയല്ല' എന്നുകൂടി ഓര്‍ത്തിരിക്കുക. മനസില്‍ പതിപ്പിച്ചതിനൊപ്പം വാക്കുകളുടെയും വാക്യങ്ങളുടെയും അര്‍ഥവും അര്‍ഥവ്യത്യാസവും വേര്‍തിരിച്ചു ബോധ്യപ്പെടേണ്ടതുണ്ട്. ഒപ്പം വാക്യങ്ങളും ഖണ്ഡികകളും തമ്മില്‍ ബന്ധപ്പെടുത്തിയും വേണം വായന മുന്നേറാന്‍.
ഓര്‍ത്തുവയ്ക്കാം, താരതമ്യം ചെയ്യാം
വായിച്ചത് പെട്ടെന്നു മറന്നുപോകുന്നു, ഒന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികള്‍ ഒഴിവാക്കാന്‍ വായിച്ച ഭാഗങ്ങള്‍ പ്രത്യേക വാക്കുകളിലായി രൂപപ്പെടുത്തുക. ഒരു പരിധിവരെ ഇതിലൂടെ പരാതിയെ തള്ളിക്കളയാം.
ഉദാഹരണമായി മുഗള്‍ രാജാക്കന്മാരെ ഓര്‍ക്കാന്‍ ആഒഅഖടഅആ എന്ന് ഓര്‍ത്തുവയ്ക്കുക. ഇത് ഇന്ത്യയിലെ രാജവംശമായിരുന്നുവെന്നും ബി എന്നാല്‍ മുഗള്‍ രാജവംശ സ്ഥാപകനായിരുന്ന ബാബര്‍ ആണെന്ന് മനസിലാക്കുക. ബാബര്‍ക്കു ശേഷം യഥാക്രമം മകനായ ഹൂമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ്, ബഹദൂര്‍ഷാ സഫര്‍ എന്നിങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് വാക്കുണ്ടാക്കിയാല്‍ മനസിലിരിക്കും. മഴവില്ലിന്റെ ഏഴുനിറങ്ങള്‍ മറന്നു പോകാതിരിക്കാനുള്ള സൂത്രവിദ്യ പോലെത്തന്നെയാണ് ഇതും. ഇങ്ങനെയുള്ള ചില സൂത്രവാക്കുകള്‍ സ്വയം കണ്ടെത്തുന്നതും താരതമ്യം ചെയ്യുന്നതും പഠനത്തെ സഹായിക്കുന്നു.
സ്വയം പരിശോധന
പഠിക്കുന്ന ഭാഗങ്ങള്‍ അല്ലെങ്കില്‍ വായിക്കുന്ന ഭാഗങ്ങള്‍ സ്വയംപരിശോധനയ്ക്കുകൂടി വിധേയമാക്കിയാല്‍ പിന്നെ ഭയപ്പെടേണ്ടതില്ല. വായിച്ചു പഠിക്കുന്നതോടു കൂടെ റഫ് ബുക്കില്‍ എഴുതി നോക്കുകയും വേണം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എഴുതിയതിനുശേഷം സ്വന്തമായി വാല്വേഷന്‍ നടത്തുക. എഴുതിയവ വായിച്ചുനോക്കുമ്പോള്‍ വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളും നമുക്കു തന്നെ കണ്ടുപിടിക്കാം. അവ തിരുത്തുകയും ചെയ്യാം. ഉത്തരമെഴുതുമ്പോള്‍ എഴുത്ത് വേഗത്തിലാക്കാനും സമയം ക്രമീകരിക്കാനും സാധിക്കും.
മുന്തിരിപ്പന്തല്‍
ഒരു ആലപ്പുഴ യാത്ര കഴിഞ്ഞ് തിരിച്ചു പോരുമ്പോഴാണ് ഞാനൊരു മുന്തിരി തൈ വാങ്ങിയത്. അന്ന് നല്ല വെയിലുള്ള ദിവസമായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും അത് ഉണങ്ങിപ്പോയി. എല്ലാവരും എന്നെ കളിയാക്കി.
എനിക്ക് വളരെ സങ്കടമായി. എങ്കിലും ഞാനത് ആരും കാണാതെ മുറ്റത്തു നട്ടു. ദിവസവും വെള്ളമൊഴിച്ചു. പക്ഷേ അതു തളിര്‍ത്തില്ല.
മഴക്കാലം തുടങ്ങി. ഒരു ദിവസം, ഞാന്‍ നോക്കുമ്പോള്‍ അതില്‍ ഒരു കുഞ്ഞു ഇല തുടുത്തിരിക്കുന്നു. പിന്നെ അതു പടരാന്‍ തുടങ്ങി. എനിക്ക് തുള്ളിച്ചാടാന്‍ തോന്നി.
അന്ന് കളിയാക്കിയവരൊക്കെ എന്നെ അഭിനന്ദിച്ചു. ഞങ്ങള്‍ എല്ലാവരും കൂടി മുറ്റത്ത് ഒരു മുന്തിരിപ്പന്തലിട്ടു. ഇതു വരെയും അത് കായ്ച്ചതേയില്ല. ഇടക്ക് ഉണങ്ങും. വീണ്ടും തളിര്‍ക്കും. എന്നാലും ഇന്ന് എനിക്ക് അതു കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.
ഹാദിയ കെ.പി,
ലെഗസി എ.യു.പി സ്‌കൂള്‍,
തച്ചനാട്ടുകര
ഓഖി
കിരാതമാം നിന്റെ കൈകളാല്‍
സമാധാനമിന്നകലെ
പൊലിഞ്ഞതിന്നായിരം ജീവന്‍
അലയാഴിയില്‍
അറിഞ്ഞിരുന്നുവോ ?
നിനച്ചിരിക്കാതൊരു നേരത്ത്
കേട്ടില്ലയോ നീയാ ദീനരോദനം
അതോ .... നിന്‍
കര്‍ണപുടങ്ങളില്‍
കാര്‍മേഘക്കൂട്ടങ്ങളാല്‍
മൂടപ്പെട്ടുവോ
കണ്‍മുന്നിലെരിയുന്ന
നേരം നീ
കണ്ണടച്ചിരുന്നതാണോ.....
അന്ത്യം നീതന്നതോ
തീരാ നഷ്ടങ്ങളത്രയും
ബന്ധങ്ങളില്ലാ
ഉറ്റവരില്ല
എല്ലാവരേയും
നീ കൊണ്ടുപോയ്
അന്ധകാരം നിറഞ്ഞ
ഇവിടം,
ഇന്നു നിന്റെ രാജവീഥി
നീ തീര്‍ത്ത മഹാദുരിതകെടുതിയാല്‍
മറഞ്ഞകന്നു
പച്ചപ്പും വനങ്ങളും എല്ലാം.
ശരീഫാ ബീവി,ദാറുന്നജാത്ത്,
മണ്ണാര്‍ക്കാട്
മരണം
നീന്താന്‍ പഠിച്ച
പുഴകള്‍
വറ്റിവരണ്ട് മുങ്ങിയപ്പോള്‍
മരണങ്ങളുടെ ഘോഷയാത്ര
കുന്നുകയറി,
വയലില്‍ ഉരുണ്ട്
നിലാവിന്റെ കാല്‍ക്കീഴില്‍
മിന്നിയുറങ്ങിയത്...
മുണ്ഡനനം ചെയ്തു
യുദ്ധം പുറപ്പെടുവിച്ച
പോരിന് പേരിട്ടത്
ദയാവധമെന്ന്,
വെടിയുണ്ടണ്ടകള്‍ കണ്ട്
മിഴിനിറച്ച ആകാശം
അറിയാതെ തീതുപ്പി
മരണങ്ങള്‍ പരിണമിച്ച്
പുതുപ്രതിഭാസങ്ങളില്‍
പുനര്‍ജനിച്ചകൊണ്ടേണ്ടയിരുന്നു
പറഞ്ഞുമടുത്തു
കടല്‍കരയില്‍ മരണങ്ങളെ
ദത്തെടുക്കാന്‍
ദൂതനെ അയച്ചുകൊണ്ടേണ്ടയിരുന്നു
മുഹമ്മദ് ഫാരിസ്
തന്‍വീര്‍ വാഫി കോളജ്,
കുമ്മിണിപ്പറമ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."