ചികിത്സാ ധനസഹായ പദ്ധതി നിലനിര്‍ത്തണമെന്ന്
കോട്ടയം: കാരുണ്യാ ബനവലന്റ് ഫണ്ട് ചികിത്സാ ധനസഹായ പദ്ധതി നിലനിര്‍ത്തണമെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്‌ക്രിയക്ക് വിധേയരായവരുടേയും അവയവദാതാക്കളുടേയും കൂട്ടായ്മയായ മൃത്യുഞ്ജയം ചാരിറ്റബിള്‍ സൊസൈറ്റി.
കുറഞ്ഞ ചിലവില്‍ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ലഭ്യമാക്കുന്ന ഈ പദ്ധതി നിര്‍ത്തലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ ഔഷധങ്ങള്‍ കഴിക്കേണ്ടി വരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടക്കം അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ള പതിനായിരക്കണക്കിന് നിര്‍ധനരായിട്ടുള്ള രോഗികളുടെ ജീവന്‍ അപകടത്തിലാകും.
സ്വകാര്യ മേഖലയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അഞ്ചുമുതല്‍ പത്തു ലക്ഷം രൂപവരെ ഈടാക്കുമ്പോള്‍ കാരുണ്യാ ചികിത്സാ സഹായം വഴി പൂര്‍ണമായും സൗജന്യമായി ചികിത്സ നടത്തുവാന്‍ സാധിക്കുന്നു.
അവയവ മാറ്റ ശസ്ത്രക്രിയ്ക്കു ശേഷം സ്വീകര്‍ത്താവായ രോഗി ഓരോ മാസവും വളരെ വില കൂടിയ ഇമ്യൂണോ സപ്പ്രസന്റ് മരുന്നുകള്‍ക്ക് വേണ്ടി പതിനഞ്ചായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ ചിലവഴിക്കേണ്ടി വരും. കുറഞ്ഞ വിലക്ക് മരുന്നു വിതരണം നടത്തുന്ന കാരുണ്യാ ഫാര്‍മസികള്‍ ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."