കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ മൂന്ന് പാലങ്ങള്‍ നിര്‍മിക്കും: മന്ത്രി
വണ്ടിപ്പെരിയാര്‍: മലയോര തീരദേശ പാതകള്‍ക്ക് സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ തുക വകയിരുത്തി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ മൂന്ന് പാലങ്ങള്‍ നിര്‍മിക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
നടപ്പുവര്‍ഷം കേന്ദ്രറോഡ് ഫണ്ടില്‍ നിന്നും 1152 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ 700 കോടിരൂപ ദേശീയപാതകളുടെ നിര്‍മാണത്തിനും 352 കോടി രൂപ സംസ്ഥാനപാതകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് വിനിയോഗിച്ചതായും മന്ത്രി പറഞ്ഞു. കൊല്ലം - തേനി ദേശീയപാതയിലെ പ്രധാന പാലമായ വണ്ടിപ്പെരിയാര്‍ പുതിയപാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുമ്പോഴും സ്വാതന്ത്ര്യാനന്തരം നിര്‍മിച്ച പാലങ്ങള്‍ തകരുന്നത് ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇ.എസ് ബിജിമോള്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജോയ്‌സ് ജോര്‍ജ്.എം.പി. മുഖ്യ പ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാപഞ്ചായത്ത് അംഗം മോളി ഡൊമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. സെല്‍വത്തായ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ലീലാമ്മ, എ . കടല്‍ക്കനി വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.പി. പ്രഭാകരന്‍, സൂപ്രണ്ടിങ്ങ് എന്‍ജിനിയര്‍ സൈജമോള്‍ എന്‍ ജേക്കബ് , എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ പി.കെ. രമ, അസി. എക്‌സി. എഞ്ചിനീയര്‍ വി.പി. ജാഫര്‍ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത മന്താലയത്തിന്റെ 2015-16 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പാലത്തിന് 24 മീറ്റര്‍ വീതം നീളമുളള നാല് സ്പാനുകളും 4 മീറ്റര്‍ വീതമുളള രണ്ട് അപ്രോച്ച് റോഡ് ഉള്‍പ്പടെ 104 മീറ്ററാണ് നീളം. 7.5 മീറ്റര്‍ വീതിയില്‍ കാരിയേജ് വേയും ഇരുവശങ്ങളിലുടെയുളള നടപ്പതായുള്‍പ്പടെ 12 മീറ്റര്‍ വീതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."