പൊലിസിനെ വെട്ടിച്ച് പാഞ്ഞ മാലിന്യ ടാങ്കര്‍ രണ്ട് ബൈക്കും വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ത്തു
മുട്ടം: പൊലിസിനെ വെട്ടിച്ച് കടന്നുവന്ന മാലിന്യ ടാങ്കര്‍ രണ്ട് ബൈക്കും വൈദ്യുതി പോസ്റ്റും ഇടിച്ചുതകര്‍ത്തു. തൊടുപുഴയില്‍ ട്രാഫിക് പൊലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ വന്ന ടാങ്കര്‍ രണ്ട് ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു.
തുടര്‍ന്ന് മ്രാലയില്‍ മുട്ടം പൊലിസും വാഹനം തടയാന്‍ ശ്രമിച്ചു. പടുത ഇട്ട് മൂടിയ നിലയില്‍ കണ്ടതോടെയാണ് മുട്ടം എസ്.ഐ ഷൈനും സംഘവും വാഹനം തടയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവരെ വെട്ടിച്ചു കടന്ന ടാങ്കര്‍ ലോറി മുട്ടത്തിന് സമീപത്തെ റൈഫിള്‍ക്ലബ് റോഡിലേയ്ക്ക് തിരിച്ചുവിട്ടു.
ഇതിനിടെ റൈഫിള്‍ ക്ലബ്ബിനു സമീപമുള്ള രണ്ടു വൈദ്യുതി പോസ്റ്റുകള്‍ ഇടച്ചുമറിച്ചു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനമുപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയുടെയാണ് ലോറിയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആലപ്പുഴയിലുള്ള മാലിന്യം നീക്കം ചെയ്യുന്ന സ്ഥാപനവുമായി മുട്ടം പൊലിസ് ഫോണില്‍ ബന്ധപ്പെട്ടു.
ഇവരുടെ സ്ഥാപനത്തിലെ രണ്ടു ജീവനക്കാര്‍ കൂലി പ്രശ്‌നം പറഞ്ഞു തര്‍ക്കിച്ച് സ്ഥാപന ഉടമ അറിയാതെ വാഹനം മോഷ്ടിച്ചുകൊണ്ടുപോയതായി സ്ഥാപനത്തിന്റെ ഉടമ പൊലിസിനെ അറിയിച്ചു. ബൈക്ക് യാത്രികര്‍ക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ലെന്ന് പൊലിസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."