HOME
DETAILS

സ്വഭാവ സാക്ഷ്യപത്രം; ചുമതല സ്‌റ്റേഷനുകളെ ഏല്‍പിച്ചത് കാലതാമസത്തിനിടയാക്കുമെന്ന് ആശങ്ക

  
backup
February 16 2018 | 04:02 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%ad%e0%b4%be%e0%b4%b5-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%9a%e0%b5%81%e0%b4%ae

 

വാടാനപ്പള്ളി : സ്വഭാവ സാക്ഷ്യപത്രം ലഭിക്കാന്‍ അതത് പൊലിസ് സ്റ്റേഷനുകളില്‍ അപേക്ഷ സമര്‍ക്കാമെന്ന വ്യവസ്ഥ ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമാകുമെങ്കിലും പൊലിസുകാരുടെ കുറവും അമിത ജോലിഭാരവും അപേക്ഷ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് താമസം നേരിടാന്‍ ഇടയാക്കുമെന്ന് സൂചന.

യു.എ.ഇ തൊഴില്‍ വിസ ചട്ടങ്ങളിലെ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിലാണ് ആദ്യം അപേക്ഷ നല്‍കാന്‍ ഉത്തരവിറങ്ങിയത്. അപേക്ഷ നല്‍കാനെത്തുന്നവരുടെ പ്രയാസം കണക്കിലെടുത്തും നടപടികള്‍ വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് അതത് പൊലിസ് സ്റ്റേഷനുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നുള്ള പരിഷ്‌ക്കരിച്ച ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എന്നാല്‍ ഒട്ടുമിക്ക പൊലിസ് സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലിസുകാരില്ലാത്തത് കേസ്സന്വേഷണങ്ങളെ പോലും സാരമായി ബാധിക്കുന്നുണ്ട്.

കൂടാതെ ജനമൈത്രിയും, എസ്.പി.സിയും, തീരദേശ ജാഗ്രതാ സമിതികളുടെ മേല്‍നോട്ടവും തുടങ്ങി പൊലിസിന് ഇപ്പോള്‍തന്നെ അമിത ജോലി ഭാരമാണന്നുള്ള പരാതി പൊലിസ് സേനക്കിടയില്‍ വ്യാപകമായിട്ടുണ്ട്. അതിനിടയിലാണ് യു.എ.ഇയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്യൂട്ടികൂടി പൊലിസ് സ്റ്റേഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മാത്രമല്ല നല്‍കുന്ന പി.സി.സി.സര്‍ട്ടിഫിക്കറ്റില്‍ ഒരു അക്ഷരതെറ്റ് സംഭവിച്ചാല്‍ അത് അവറ്റുടെ ഭാവിയെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ജില്ലയിലെ പല പ്രദേശങ്ങളിലും ക്ഷേത്രോത്സവങ്ങളും നേര്‍ച്ചകളും നടക്കുന്ന സമയമായതിനാല്‍ തന്നെ പൊലിസുകാര്‍ക്ക് ഇവിടങ്ങളില്‍ അധിക സമയ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്.

സ്റ്റേഷനുകളില്‍ കംമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്ന ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമെ ഉണ്ടാവുകയുള്ളു. ഇവര്‍ എല്ലാ ദിവസവും സ്‌റ്റേഷനില്‍ ഉണ്ടാകേണ്ടി വരുന്നത് കൊണ്ട് തന്നെ ഏറ്റവും പ്രയാസം നേരിടാന്‍ പോകുന്നതും ഇത്തരം ഉദ്യോഗസ്ഥരാണ്. സര്‍ക്കാരിന്റെ ഉത്തരവ് കൃത്യമായി നടപ്പിലാക്കിയില്ലങ്കില്‍ സര്‍വ്വീസ് സംബന്ധമായി ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ ഭയന്നാണ് പല പൊലിസ് ഉദ്യോഗസ്ഥരും അമിത ജോലിക്കിടയിലും സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നടപ്പിലാക്കാന്‍ ഓടി നടക്കുന്നത്. അപേക്ഷകര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നും സല്‍സ്വഭാവിയായി ജീവിക്കുന്ന ആളാണന്നും പൊലിസ് അന്വേഷിച്ച് സാക്ഷ്യപ്പെടുത്തണമെന്നാണ് നിയമം.

അപേക്ഷകര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളല്ലായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ജില്ലാ പൊലിസ് മേധാവിയുടെ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളു. കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറങ്ങിയതിന് ശേഷം നൂറ്കണക്കിന് അപേക്ഷകളാണ് പൊലിസ് സ്റ്റേഷനുകളില്‍ എത്തിയിട്ടുള്ളത്. ട്രഷറികളില്‍ ക്യൂ നിന്ന് ചലാന്‍ അടക്കണ്ട എന്നുള്ളതും 1000 രൂപക്ക് പകരം 500 രൂപ സ്റ്റേഷനുകളില്‍ നല്‍കി റസിപ്റ്റ് കൈപ്പറ്റിയാല്‍ മതിയെന്നുമുള്ള പുതിയ ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷം നല്‍കുന്നതാണങ്കിലും സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ താമസം നേരിട്ടാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിസയുടെ കലാവധി കഴിയന്നതുള്‍പ്പെടെയുള്ള പ്രയാസം ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതിയായിരിക്കും ഉണ്ടാവുക.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago