ഒന്നരക്കിലോ കഞ്ചാവുമായി ബംഗളൂരു സ്വദേശി പിടിയില്‍
കോഴിക്കോട്: ഒന്നരക്കിലോ കഞ്ചാവുമായി ബംഗളൂരു സ്വദേശി പൊലിസ് പിടിയിലായി. കഞ്ചാവ് വില്‍പനയ്‌ക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കസബ പൊലിസ് സ്റ്റേഷനില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. കല്ലായി ചക്കുംകടവ് അരീക്കടാന്‍ ഹൗസില്‍ റിയാസ് എന്ന ഇസ്മാഈല്‍ ഭായി (48) ആണ് പിടിയിലായത്.
15 വര്‍ഷമായി കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങിളില്‍നിന്നു കഞ്ചാവ് മൊത്തമായി ശേഖരിച്ച് ജില്ലയിലെ ഇടനിലക്കാര്‍ക്കും ആവശ്യക്കാര്‍ക്കും വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് കസബ എസ്.ഐ സജീവ് പറഞ്ഞു. വീടുകളില്‍ നിന്നു പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് പകരം പ്ലാസ്റ്റിക് പാത്രങ്ങള്‍ നല്‍കുന്ന ജോലിക്കാരനെന്ന വ്യാജേനയാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന പേരില്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍പനയ്‌ക്കെതിരായി പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
രഹസ്യവിവരങ്ങള്‍ കൈമാറാന്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് പെട്ടിയില്‍ നിക്ഷേപിക്കുന്ന ഏത് തരത്തിലുള്ള വിവരങ്ങളും രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കും. കസബ സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ എസ്. സജീവ്, എസ്. മോഹന്‍ദാസ്, സി.പി.ഒമാരായ ശ്രീലിംഗ്‌സ്, സപ്തസ്വരൂപ്, ഷിജു, പ്രമോദ്, വിനോദ്, വനിതാ പൊലിസുകാരായ ധീര, വന്ദന, രമ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."