HOME
DETAILS
MAL
അനാഥാലയങ്ങളുടെ കുടുംബസംഗമം നടന്നു
backup
February 20 2017 | 05:02 AM
കോഴിക്കോട്: അനാഥാലയങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും ജില്ലാതല കുടുംബസംഗമം വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് യമാനി ഓഡിറ്റോറിയത്തില്‍ നടന്നു.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി.പി സാറാമ്മ സ്വാഗതം പറഞ്ഞു. സി.പി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
ഫാ റോയ് മാത്യു വടക്കയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം.കെ രാഘവന് എം.പി മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാവിജയികള പരീക്കുട്ടി ഹാജി ആദരിച്ചു.
ആലിക്കോയ, മാമുക്കോയ ഹാജി, ടി.കെ അബ്ദുല്‍ ലത്തീഫ് ഹാജി സംസാരിച്ചു. കെ. പ്രകാശന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."