ഷുഹൈബ് വധം: ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
ന്യൂഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് നേതാവ് ഷുഹൈബിനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസിലും കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ ജ്യോസ്ന സി.ബി ആക്രമിക്കപ്പെട്ട സംഭവത്തിലും ദേശീയ ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു. രണ്ടു കേസിലും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പൊലിസില്‍ നിന്നും കമ്മീഷന് അടിയന്തിര വിശദീകരണം തേടി.
ഈ രണ്ടുസംഭവങ്ങളിലും ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി, കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, എസ്.പിമാര്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷ കമ്മീഷന് കത്തയച്ചത്.
കണ്ണൂരില്‍ ഷുഹൈബ് കൊല ചയ്യപ്പെട്ട വിധം അതിക്രൂരമാണെന്നും അതിനാലാണ് അടിയന്തിരമായി ഇടപെടാന്‍ തീരുമാനിച്ചതെന്നും ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ്ജ് കുര്യന് പറഞ്ഞു. കോടഞ്ചേരിയില്‍ നാലരമാസം ഗര്‍ഭിണിയായിരുന്ന ജ്യോസ്നയ്ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."