HOME
DETAILS

വിദേശത്തുള്ളവര്‍ക്ക് കേരളാ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ-മെയിലിലൂടെ അപേക്ഷിക്കാം

  
backup
February 16 2018 | 14:02 PM

police-clearence-certificate-kerala

തിരുവനന്തപുരം: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇ മെയില്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി കേരള പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട എസ്.എച്ച്.ഒ.ക്ക് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെയോ ബന്ധുവിനെയോ അധികാരപ്പെടുത്തിയ കത്തും ഉള്‍പ്പെടെ ഇ-മെയിലായി അപേക്ഷിക്കാം. കേരള പൊലിസിന്റെ വെബ്‌സൈറ്റിലും കേരള പൊലിസിന്റെ രക്ഷ എന്ന മൊബൈല്‍ ആപ്പിലും പൊലിസ് സ്റ്റേഷനുകളുടെ ഇ-മെയില്‍ വിലാസം ലഭ്യമാണ്.

ആവശ്യമായ പരിശോധനകള്‍ക്കുശേഷം എസ്.എച്ച്.ഒ. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷകന്‍ അധികാരപ്പെടുത്തിയ വ്യക്തിക്കു നല്‍കും. അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഏറ്റുവാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ ഇ-മെയിലായും അയച്ചുനല്‍കും.

ഇതിനായി ആവശ്യപ്പെട്ടാല്‍ എസ്.എച്ച്.ഒ. യുടെ ഒപ്പോടുകൂടിയ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പി.ഡി.എഫ്. കോപ്പി അപേക്ഷകന്റെ ഇ-മെയിലിലേക്ക് എസ്.എച്ച്.ഒയുടെ മെയിലില്‍ നിന്നും അയച്ചുനല്‍കും. അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ അടയ്ക്കാവുന്നതാണ്.പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago