ഒന്‍പതു സാഹചര്യങ്ങളില്‍ ആനുകൂല്യം പോലും നല്‍കാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ സഊദിയില്‍ അനുമതി
റിയാദ്: ഒന്‍പതു സാഹചര്യത്തില്‍ ആനുകൂല്യം പോലുമില്ലാതെ തൊഴില്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. തൊഴിലുടമകള്‍ക്ക് യാതൊരു വിധ നിയമ പ്രശ്‌നവും നേരിടാതെ തന്നെ ഈ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പിരിച്ചു വിടാനാകുമെന്നും സര്‍വ്വീസ് ആനുകൂല്യമോ, നഷ്ടപരിഹാരമോ ഒന്നും തന്നെ നല്‍കേണ്ടതില്ലെന്നും മക്ക ലേബര്‍ ഓഫീസ് കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗം മേധാവി അബ്ദുല്ല അല്‍ ബുദൂര്‍ വ്യക്തമാക്കി.
തൊഴിലിടങ്ങളില്‍ മോശമായി പെരുമാറുകയോ സത്യസന്ധതക്കും മാന്യതക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങളിലോ മറ്റോ ഏര്‍പ്പെടുകയോ ചെയ്താലും തൊഴില്‍ നിന്നും ആനുകൂല്യം പോലുമില്ലാതെ പിരിച്ചു വിടാനാകുമെന്നും ഇദ്ദേഹം പറഞ്ഞു. മക്ക ചേംബര്‍ ഓഫീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വഭാവ ദൂഷ്യം കൂടാതെ മറ്റു ചില സന്ദര്‍ഭങ്ങളിലും ആനുകൂല്യം നല്‍കാതെ പിരിച്ചു വിടാനാകും. ജോലിക്കിടയിലോ ജോലി സംബന്ധമായ കാരണത്താലോ തൊഴിലുടമകളെയോ നടത്തിപ്പുകാരെയോ ആക്രമിക്കല്‍, തൊഴില്‍ കരാറില്‍ ഒപ്പുവെച്ച കാര്യങ്ങള്‍ ചെയ്യാതിരിക്കല്‍, തൊഴില്‍ സുരക്ഷയുമായും തൊഴിലാളികളുടെ സുരക്ഷയുമായും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, നിയമാനുസൃത ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍, ഉടമകള്‍ക്ക് നഷ്ടമുണ്ടാകാനായി മനപ്പൂര്‍വം വീഴ്ച വരുത്തല്‍, ജോലി നേടുന്നതിന് വ്യാജരേഖ നിര്‍മ്മിക്കല്‍, പ്രോബോഷന്‍ കാലയളവിലെ ജോലി, അനുമതിയില്ലാതെ വര്‍ഷത്തില്‍ ഇരുപത് ദിവസമോ തുടര്‍ച്ചയായി പത്തിലേറെ ദിവസമോ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കല്‍, നിയമ വിരുദ്ധമായ കാര്യത്തിലേര്‍പ്പെടല്‍, സ്ഥാപനത്തിന്റെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തല്‍ എന്നീ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിക്കാതെയോ ആനുകൂല്യം നല്‍കാതെയോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് തൊഴിലുടമകള്‍ക്ക് അവകാശമുള്ളത്. തൊഴില്‍ വകുപ്പിലെ 80-ാം വകുപ്പ് പ്രകാരമാണ് ഇത്തരം സാഹചര്യങ്ങളില്‍ ഇത് അനുവദിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."