എല്‍.എസ്.എസ് പരീക്ഷാ പരിശീലനം-1
നാലാം ക്ലാസിലെ കുട്ടികള്‍ക്കു സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കാന്‍ എന്തെല്ലാം അറിയണം.
ആര്‍ക്കൊക്കെ പങ്കെടുക്കാം
1. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുവരും മൂല്യനിര്‍ണയത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീവിഷയങ്ങളില്‍ എ ഗ്രേഡ് ലഭിച്ചവരായിരിക്കണം
2. പരീക്ഷക്ക് കട്ടികള്‍ യാതൊരു ഫീസും നല്‍കേണ്ടതില്ല
3. ജനുവരി 31 വരെ പഠിച്ച പാഠഭാഗങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും ചോദ്യപേപ്പര്‍
4. ഒരോ കുട്ടിയും നേടേണ്ട പഠനനേട്ടങ്ങള്‍ ,ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍, മനോഭാവങ്ങള്‍ എന്നിവയെ പരിഗണിച്ചായിരിക്കും ചോദ്യങ്ങള്‍
5. ചിന്താശേഷി പരിഗണിച്ച് കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്കായിരിക്കും മുന്‍തുക്കം.
6. വിശദമായി ഉത്തരം നല്‍കേണ്ട ചോദ്യങ്ങളും, ഒറ്റ വാക്കില്‍ ഉത്തരമെഴുത്തേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും
പരീക്ഷ ഇങ്ങനെ
പരീക്ഷ നടത്തുന്നത് രണ്ടു പേപ്പറുകളായിട്ടാകും
ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതല്‍ 12 വരെയും രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് 1.15 മുതല്‍ 3 മണി വരെയും ആയിരിക്കും. 15 മിനിട്ടു കൂള്‍ ഓഫ് ടൈം.
പേപ്പര്‍ ഒന്ന്
ഇതില്‍ മൂന്നു വിഭാഗങ്ങള്‍ ഉണ്ട്
പാര്‍ട്ട് എ
ഒന്നാം ഭാഷ (മലയാളം/കന്നട, തമിഴ് )
വിശദമായി ഉത്തരം എഴുതേണ്ട 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ട 1 മാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ആകെ സ്‌ക്കോര്‍ -20
പാര്‍ട്ട് ബി
ഇംഗ്ലീഷ്
ആകെ 5 സ്‌കോര്‍ വീതമുള്ള 2 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഒരോ ചോദ്യത്തിനും 3 ഉപചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഒരുസ്‌കോര്‍ വീതമുള്ളവയും, മൂന്നാമത്തേത് ഒരു വ്യവഹാര രൂപം എഴുതാനുള്ളതുമായിരിക്കും ആകെ സ്‌ക്കോര്‍ -10
പാര്‍ട്ട് -സി
പൊതുവിജ്ഞാനം
ഒരോ സ്‌കോറിന്റെ 10 ചോദ്യങ്ങളായിരിക്കും. ആകെ സ്‌ക്കോര്‍ -10
മൂന്നും കൂടി ആകെ 24 ചോദ്യങ്ങള്‍. മൊത്തം സ്‌ക്കോര്‍- 40 ( 20+ 10+10)
പേപ്പര്‍ 2
രണ്ടാം പേപ്പറിന് രണ്ടു വിഭാഗങ്ങള്‍ ഉണ്ട്
പാര്‍ട്ട് എ
പരിസരപഠനം
പരിസരപഠനത്തില്‍ 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും. ഒരോ മാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടാകും
പാര്‍ട്ട് ബി
ഗണിതത്തില്‍ 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ഒരോമാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ആകെ സ്‌കോര്‍- 20
മാതൃകാചോദ്യങ്ങള്‍- ഗണിതം
1.ഒരു മത്സര പരീക്ഷക്ക് 60 ചോദ്യങ്ങള്‍ ഉണ്ട്. ഒരു ശരിയുത്തരത്തിന് 5 മാര്‍ക്ക് ലഭിക്കും. ഒരു തെറ്റിന് 2 മാര്‍ക്ക് വീതം കുറയും. മനു പരീക്ഷയെഴുതിയപ്പോള്‍ 8 ചോദ്യങ്ങള്‍ തെറ്റി. എങ്കില്‍ മനുവുന് എത്ര മാര്‍ക്ക് ലഭിച്ചിട്ടുണ്ടാകും ?
ഉത്തരം: 244
എങ്ങിനെ കിട്ടി
: ആകെ ചോദ്യങ്ങള്‍ = 60
ഒരു ശരിയുത്തരത്തിന് ലഭിക്കുന്ന മാര്‍ക്ക്= 5
ഒരു തെറ്റിന് കുറയുന്ന മാര്‍ക്ക് = 2
ആകെ ശരിയുത്തരത്തിനു ലഭിക്കുന്ന മാര്‍ക്ക് = 60X5 = 300
മനുവിന് നഷ്ടമായ മാര്‍ക്ക് = 8ഃ5 + 8ഃ2
40 + 16 = 56
മനുവിന് ലഭിച്ച മാര്‍ക്ക് = 300 - 56
= 244
2. ഒരു കടയില്‍
1 kg നാരങ്ങ + 1 kg ആപ്പിള്‍ = 90 രൂപ
1 kg ആപ്പിള്‍ + 1 kg മുന്തിരി = 105 രൂപ
1 kg മുന്തിരി + 1 kg നാരങ്ങ 95 രുപയെങ്കില്‍ നാരങ്ങയുടെ വിലയെത്ര ?
95+90 = 185
185-105= 80
80 /2 =40
ഉത്തരം: 40
3. മലപ്പുറം ഗവ. എല്‍.പി സ്‌കൂളില്‍ വായനാവാരത്തോടനുബന്ധിച്ച് ജൂലൈ 15 -ാം തിയതി മുതല്‍ രണ്ടാഴ്ചയും 8 ദിവസവും വായാന കളരി സംഘടിപ്പിച്ചു. എങ്കില്‍ കളരി നടന്ന അവസാന ദിവസം എന്ന്?
ജൂലൈ മാസത്തില്‍ 31 ദിവസം
രണ്ടാഴ്ച -14 ദിവസം
ജൂലൈ 15 മുതല്‍ രണ്ടാഴ്ച = ജൂലൈ 29
പിന്നീട് 8 ദിവസം = ഓഗസ്റ്റ് 6
ഉത്തരം: ഓഗസറ്റ് 6
4. 3, 6 ,7 എന്നീ അക്കങ്ങള്‍ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന എല്ലാ 3 അക്ക സംഖ്യയും എഴുതിയാല്‍ നൂറിന്റെ സ്ഥാനത്ത് 6 വരുന്ന എത്ര സംഖ്യകള്‍ ഉണ്ട് ?
367 , 376 , 637 , 673 , 763 ,736
ഉത്തരം: 2
5. ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ 17 ടണ്‍ , 12 ക്വിന്റല്‍ , 25 കി.ഗ്രാം പഞ്ചസാര സ്‌റ്റോക്കുണ്ട്. ആകെ എത്ര കി.ഗ്രാം പഞ്ചസാരയുണ്ട് ?
1 ടണ്‍ = 1000 കി.ഗ്രാം
1 ക്വിന്റല്‍ = 100 കി. ഗ്രാം
ആകെ = 17000 + 1200 +25
ഉത്തരം = 18225 Kg
6. 1, 4 , 9 , 16 , 25 ----- എ പാറ്റേണിലെ അടുത്ത സംഖ്യ ഏത് ?
ഉത്തരം: 36 1 X1 = 1
2 X 2 = 4
3 X 3 = 9
4X 4 = 16
5X 5= 25
6X6 = 36
7. 32 സെ.മി ചുറ്റളവുള്ള ചതുരത്തിന്റെ നീളം 12 സെ.മി ആയാല്‍ വീതി എത്ര ?
ചതുരത്തിന്റെ ചുറ്റളവ് = 2( നീളം + വീതി )
ചുറ്റളവിന്റെ പകുതി = 32/ 2 = 16
ചുറ്റളവിന്റെ പകുതിയില്‍ നിന്ന് നീളം കുറച്ചാല്‍ വീതി കിട്ടും.
16- 12 = 4
ഉത്തരം: വീതി = 4
8. 4 പേര്‍ക്ക് ഒരു ജോലി പൂര്‍ത്തിയാക്കാന്‍ 10 ദിവസം വേണം. എന്നാല്‍ 8 പേര്‍ക്ക് അതേ ജോലി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം വേണം ?
4 പേര്‍ക്ക് 10 ദിവസം (10 / 2 = 5 )
ഉത്തരം: 8 പേര്‍ക്ക് 5 ദിവസം
9. ഒരു ദിവസം എത്ര മിനുട്ട് ?
1 ദിവസം = 24 മണിക്കൂര്‍
1 മണിക്കൂര്‍ = 60 മിനിട്ട്
ഉത്തരം: 24 X 60 = 1440
10. 2008 ഫെബ്രുവരി 29 നാണ് അനു ജനിച്ചത്. എങ്കില്‍ ആദ്യമായി അനു ജന്‍മദിനം ആഘോഷിക്കുത് എന്നാണ് ?
അധിവര്‍ഷത്തിലാണ് അനു ജനിച്ചത് . 4 വര്‍ഷം കൂടുമ്പോഴാണ് അതിവര്‍ഷം വരുന്നത്.
ഉത്തരം: 2012 ഫെബ്രുവരി 29
11. 18 X 20 X 15 X 16 X 0 =
എതൊരു സംഖ്യയെയും പൂജ്യം കൊണ്ട് ഗുണിക്കുമ്പോള്‍ ഗുണനഫലം പൂജ്യമായിരിക്കും.
ഉത്തരം: 0
12. ഗുണിക്കാതെ തന്നെ 99 X 45 കണ്ടുപിടിക്കാനുള്ള മാര്‍ഗം എന്ത് ?
100 X45 = 4500 ല്‍ നിന്ന് 45 കുറക്കുക
13. അടുത്തടുത്തുള്ള രണ്ട് ഒറ്റ സംഖ്യകളുടെ തുകയ്ക്ക് അവയുടെ ഇടക്കുള്ള ഇരട്ടസംഖ്യയുമായുള്ള ബന്ധം എന്ത്
ഉത്തരം: ഇടക്കുള്ള ഇരട്ടസംഖ്യയുടെ 2 മടങ്ങാണ് തുക.
14. ഞങ്ങള്‍ ഒരുമിച്ചാല്‍ 9 ആകും.ഞങ്ങളില്‍ നിന്ന് ഒന്ന് പോയാല്‍ 10ആകും. ഞങ്ങള്‍ ആരാണ് ?
ഉത്തരം : IX (ROMAN )
തുടർച്ചയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."