നാലു പതിറ്റാണ്ട് മുന്‍പുള്ള വാട്ടര്‍ കണക്ഷന്‍ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് ഭരണസമിതി
തിരുവമ്പാടി: നാലു പതിറ്റാണ്ട് മുന്‍പുള്ള വാട്ടര്‍ കണക്ഷന്‍ പുനഃസ്ഥാപിച്ച് തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതി. തിരുവമ്പാടി പാണ്ടിക്കോട് കുന്നില്‍ കേരള ജല അതോറിറ്റിയുടെ വാട്ടര്‍ടാങ്കില്‍ സ്ഥാപിച്ച എയര്‍ ടാപ്പിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം നടന്നത്.
പാണ്ടിക്കോട് കുന്നിലെ താമസക്കാരായ പത്തോളം കുടുംബങ്ങള്‍ കേരള ജല അതോറിറ്റിയുടെ ഗാര്‍ഹിക കുടിവെള്ള കണക്ഷന് ആറു മാസം മുന്‍പ് കൊടുവള്ളി ജല അതോറിറ്റി ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു.
പഞ്ചായത്തിന്റെ യാതൊരുവിധ സഹായവുമില്ലാതെ ഒരു കുടുംബം എണ്ണായിരത്തോളം രൂപ മുടക്കി വെള്ളത്തിനായി കാത്തിരിക്കുന്ന സമയത്താണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉദ്ഘാടന നാടകം നടന്നത്.
ജല അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്‍പേ പഴയ എയര്‍ടാപ്പ് ഉദ്ഘാടനം ചെയ്തതില്‍ വ്യാപക പ്രതിഷേധമാണുള്ളത്.
അതേസമയം, നേരത്തെ ജലവിതരണം മുടങ്ങിയപ്പോള്‍ പഞ്ചായത്ത് മെമ്പറോട് പരാതിപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയവര്‍ തങ്ങളുടെ പരിതിയില്‍പ്പെടാത്ത പദ്ധതി ഉദ്ഘാടനം ചെയ്തത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പാണ്ടിക്കോട് നിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."